ഒരു ട്വിറ്റർ ഉപയോക്താവാണ് നിങ്ങൾ ചിലപ്പോൾ ഒരു ഘട്ടത്തിൽ എന്തെങ്കിലും കാരണങ്ങൾ കൊണ്ട് നിങ്ങൾക്ക് നിങ്ങളുടെ ട്വിറ്റർ അക്കൗണ്ട് എന്നെന്നേക്കുമായി ഡിലീറ്റ് ചെയ്യാൻ തോന്നിയേക്കാം. എന്നാൽ അത് അത്ര എളുപ്പമല്ല. അതുകൊണ്ട് തന്നെ എങ്ങനെയാണ് ട്വിറ്റർ അക്കൗണ്ട് ഡിലീറ്റ് ചെയ്യാനാവുക എന്ന് പറഞ്ഞു തരികയാണ് ഞങ്ങൾ ഇവിടെ.
നിങ്ങളുടെ ട്വിറ്റർ അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതിന് മുൻപായി ഭാവിയിൽ ഇതേ മെയിൽ ഐഡി ഉപയോഗിച്ച് പുതിയ അക്കൗണ്ട് എടുക്കാൻ നിങ്ങൾ ഉദ്ദേശിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കണം. അങ്ങനെ എടുക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ മെയിൽ ഐഡി മാറ്റിയശേഷം അക്കൗണ്ട് തുടങ്ങുന്നത് ആണ് നല്ലത്. അല്ലാത്തപക്ഷം ആ മെയിൽ ഐഡിയിൽ പിന്നീട് അക്കൗണ്ട് എടുക്കാൻ സാധിക്കാതെ വരാൻ സാധ്യതയുണ്ട്.
യൂസർ നെയിമിന്റെ കാര്യത്തിലും ഇത് തന്നെ ചെയ്യുക. ഭാവിയിൽ ഇതേ യൂസർ നെയിം ഉപയോഗിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതിന് മുൻപ് അത് മാറ്റുക അല്ലെങ്കിൽ അതും ലോക്കായി പോയേക്കാം.
നിങ്ങളുടെ ട്വിറ്റർ അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതിന് ആദ്യം അത് 30 ദിവസത്തേക്ക് അക്കൗണ്ട് ഡീആക്ടിവേറ്റ് അഥവാ നിർജ്ജീവമാക്കേണ്ടതുണ്ട്. പിന്നീട് തീരുമാനം മാറ്റാൻ നിങ്ങൾ ആഗ്രിക്കുന്നെങ്കിൽ അതിനൊരു അവസരമായാണ് 30 ദിവസം നൽകിയിരിക്കുന്നത്. നിങ്ങളുടെ അക്കൗണ്ട് നിർജ്ജീവമാക്കുന്നതിനും ഡിലീറ്റ് ചെയ്യുന്നതിനും ചുവടെ നൽകിയിരിക്കുന്ന കാര്യങ്ങൾ ചെയ്യുക.
- നിങ്ങളുടെ ഫോണിലെ ട്വിറ്റർ ആപ്പിലേക്ക് പോകുക
- മുകളിൽ ഇടതുവശത്തുള്ള നിങ്ങളുടെ പ്രൊഫൈലിൽ ടാപ്പ് ചെയ്യുക
- “സെറ്റിങ്‌സ് ആൻഡ് പ്രൈവസി” Settings and Privacy) എന്നതിൽ ടാപ്പ് ചെയ്യുക
- “യുവർ അക്കൗണ്ട്” (Your Accoun) എന്നതിൽ ടാപ്പ് ചെയ്യുക
- ലിസ്റ്റിന്റെ ചുവടെയുള്ള “അക്കൗണ്ട് ഡീആക്ടിവേഷൻ” (Deactivate Account) ഓപ്ഷൻ അമർത്തുക
- അടുത്ത സ്ക്രീനിൽ നൽകിയിരിക്കുന്നതെല്ലാം വായിക്കുക
- അതിനു ശേഷം “ഡീആക്ടിവേറ്റ്” (Deactivate) അമർത്തുക

നിങ്ങളുടെ ട്വിറ്റർ അക്കൗണ്ട് എന്നെന്നേക്കുമായി ഡിലീറ്റ് ചെയ്യുന്നതിനുള്ള ഇതോടെ ആരംഭിക്കുന്നു. മുപ്പത് ദിവസത്തിനുള്ളിൽ അക്കൗണ്ട് ഡിലീറ്റാകും. ഓർക്കുക, സെർച്ച് എഞ്ചിനുകളിൽ ഇൻഡെക്‌സ് ചെയ്‌തിരിക്കുന്നതിനാൽ നിങ്ങളുടെ അക്കൗണ്ട് ഇല്ലാതാക്കിയതിനു ശേഷവും അതിലെ ചില വിവരങ്ങൾ ലഭ്യമായേക്കാം.
Also Read: വാട്സ്ആപ്പ് സ്റ്റാറ്റസുകൾക്ക് ഇമോജി റിയാക്ഷൻ നൽകാം; പുതിയ ഫീച്ചർ ഉടൻ