scorecardresearch
Latest News

വോണാക്രൈ വെറും ശിശു! ‘എറ്റേണല്‍ റോക്ക്സ്’ എന്ന മാരകമായ വൈറസിനെ കണ്ടെത്തിയതായി സൈബര്‍ വിദഗ്ധര്‍

വോണാക്രൈയെ പിടിച്ചുകെട്ടിയത് പോലെ എറ്റേണല്‍ റോക്ക്സിനെ മെരുക്കാന്‍ കഴിയില്ലെന്നാണ് ഗവേഷകരുടെ പക്ഷം

വോണാക്രൈ വെറും ശിശു! ‘എറ്റേണല്‍ റോക്ക്സ്’ എന്ന മാരകമായ വൈറസിനെ കണ്ടെത്തിയതായി സൈബര്‍ വിദഗ്ധര്‍

ന്യൂഡല്‍ഹി: ലോകത്താകമാനമുള്ള കംപ്യൂട്ടറുകളില്‍ ആക്രമണം നടത്തിയ വോണാക്രൈ വൈറസിന് പിന്നാലെ ഭീഷണിയുമായി മറ്റൊരു മാല്‍വെയറിനെ കണ്ടെത്തിയതായി സൈബര്‍ സുരക്ഷാ ഗവേഷകരുടെ മുന്നറിയിപ്പ്. ‘എറ്റേണല്‍ റോക്ക്സ്’ എന്ന പേരിലുള്ള മാല്‍വെയര്‍ വോണാക്രൈയേക്കാള്‍ മാരകമായിരിക്കുമെന്നാണ് വിവരം.

വി​ൻ​ഡോ​സ് വ​ഴി ക​ന്പ്യൂ​ട്ട​റി​ലേ​ക്കു നു​ഴ​ഞ്ഞു​ക​യ​റാ​ൻ വോണാ​​ക്രൈ ഉ​പ​യോ​ഗി​ച്ച അ​തേ​വ​ഴി​ക​ൾ ത​ന്നെ​യാ​ണ് എ​റ്റേ​ണ​ൽ റോ​ക്സും പിന്തുടരുന്നത്. കൂ​ടാ​തെ, അ​മേ​രി​ക്ക​ൻ സൈ​ബ​ർ സു​ര​ക്ഷാ ഏ​ജ​ൻ​സി​യാ​യ എ​ൻ​എ​സ്എ വി​ക​സി​പ്പി​ച്ച എ​റ്റേ​ണ​ൽ ബ്ളു ​എ​ന്ന പ്രോ​ഗ്രാ​മും എ​റ്റേ​ണ​ൽ റോ​ക്സി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ന് മൂര്‍ച്ചകൂട്ടും.

ഇ​തി​നൊ​പ്പം എ​ൻ​എ​സ്എ​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന എ​റ്റേ​ണ​ൽ റൊ​മാ​ൻ​സ്, ഡ​ബി​ൾ പ​ൾ​സ​ർ, എ​റ്റേ​ണ​ൽ ചാ​ന്പ്യ​ൻ തു​ട​ങ്ങി​യ പ്രോ​ഗ്രാ​മു​ക​ളും ഹാ​ക്ക​ർ​മാ​രു​ടെ കൈ​ക​ളി​ൽ എ​ത്തി​യി​ട്ടു​ള്ള​താ​യി സൂ​ച​ന​യു​ണ്ട്.

വോണാക്രൈയെ പിടിച്ചുകെട്ടിയത് പോലെ എറ്റേണല്‍ റോക്ക്സിനെ മെരുക്കാന്‍ കഴിയില്ലെന്നാണ് ഗവേഷകരുടെ പക്ഷം. വി​ൻ​ഡോ​സ് എ​ക്സ് പി, ​വി​ൻ​ഡോ​സ് 8, വി​ൻ​ഡോ​സ് സെ​ർ​വ​ർ 2003 വേ​ർ​ഷ​നു​ക​ളി​ലു​ള്ള കം​പ്യൂ​ട്ട​റു​ക​ളെ​യാ​ണ് പു​തി​യ വൈ​റ​സും ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നാ​ണ് സൈ​ബ​ർ വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്. റാന്‍സംവെയറില്‍ കണ്ടെത്തിയ ‘കില്‍ സ്വിച്ച്’ എറ്റേണല്‍ റോക്ക്സിന് ഇല്ല. ഈ കില്‍ സ്വിച്ച് കണ്ടെതതിയായിരുന്നു വോണാക്രൈയുടെ ആക്രമണം സൈബര്‍ വിദഗ്‍ധര്‍ തടഞ്ഞത്.

വോണാക്രൈയിലുണ്ടായിരുന്ന ചില പിഴവുകള്‍ മുതലെടുത്താണ് കഴിഞ്ഞ ആഴ്ച്ച ലോകത്താകമാനം ഉണ്ടായ വൈറസ് ആക്രമണത്തെ ചെറുത്തത്.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Wannacry ransomware dangerous strain called eternalrocks found researchers say