പ്രീപെയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് വോഡഫോണിന്റെ പുതിയ പ്ലാൻ. 154 രൂപയുടെ പ്ലാനിൽ 180 ദിവസത്തെ കാലാവധി ലഭിക്കുന്ന പ്ലാനാണ് വോഡഫോൺ പുറത്തിറക്കിയത്. അതേസമയം, ഈ പ്ലാനിൽ ഡാറ്റ സൗജന്യമായി ലഭിക്കില്ല. രാത്രിയിൽ മാത്രമായിരിക്കും വോയിസ് കോളുകൾ സൗജന്യമായി കിട്ടുക.

ഈ പ്ലാനിന്റെ പ്രത്യേകത എന്തെന്നാൽ ആറു മാസത്തെ കാലാവധി ഉണ്ടെന്നതാണ്. വോഡഫോൺ നമ്പരുകളിൽ മാത്രമായിരിക്കും ഉപഭോക്താക്കൾക്ക് സൗജന്യമായി രാത്രിയിൽ കോൾ ചെയ്യാൻ കഴിയുക. രാത്രി 12 മുതൽ രാവിലെ 6 വരെയാണ് കോൾ ചെയ്യാനാവുക.

അടുത്തിടെ 189 രൂപയുടെ മറ്റൊരു പ്ലാനും വോഡഫോൺ പുറത്തിറക്കിയിരുന്നു. ഇന്ത്യയിലുടീളം അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോളുകൾ ചെയ്യാമെന്നതായിരുന്നു പ്ലാനിന്റെ പ്രത്യേകത. ദിവസവും 100 എസ്എംഎസ്സും സൗജന്യമാണ്. ഈ പ്ലാനിന്റെ കാലാവധി 22 ദിവസമാണ്. ഡാറ്റ സൗജന്യമായി കിട്ടില്ല.

ഡാറ്റയും അൺലിമിറ്റഡ് കോളുകളും ആഗ്രഹിക്കുന്നവർക്കായി കമ്പനി 199 രൂപയുടെ പ്ലാൻ ഓഫർ ചെയ്യുന്നു. ഈ പ്ലാനിൽ ഇന്ത്യയിലുടനീളം സൗജന്യമായി അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോളുകൾ ചെയ്യാം. ദിനവും 1.5 ജിബി 4ജി/3ജി ഡാറ്റയും 100 എസ്എംഎസ്സും കിട്ടും. 28 ദിവസമാണ് കാലാവധി. വോഡഫോൺ പ്ലേ ആപ്പും സൗജന്യമായി ഉപയോഗിക്കാം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ