ഇന്ത്യയിൽ ഡിജിറ്റൽ രംഗത്ത് വിപ്ലവകരമായ മുന്നേറ്റമായിരുന്നു റിലയൻസ് ജിയോയുടെ രംഗപ്രവേശം. പുതിയ പ്രീപെയ്‌ഡ് പദ്ധതികളും ഡാറ്റ ഓഫറുകളും സാധാരണക്കാരെ ആകർഷിക്കും വിധമായിരുന്നു. ഇതോടെ രാജ്യത്തെ മറ്റു ടെലികോം കമ്പനികളും ചുവടുമാറ്റി ചവിട്ടാൻ നിർബന്ധിതരായി. മത്സരം കൊഴുത്തതോടെ ഉപഭോക്താകൾക്കാണ് നേട്ടം. ജിയോയ്ക്ക് പിന്നാലെ വോഡഫോണും, എയർടെലും മികച്ച 4ജി റീചാർജ് പദ്ധതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

300 രൂപയ്ക്ക് താഴെ ലഭിക്കുന്ന റീചാർജ് ഓഫറുകൾ

വോഡഫോൺ 255 രൂപ റീചാർജ് ഓഫർ

ഈ ഓഫറിലൂടെ 4ജി/3ജി ഉപഭോക്താവിന് ദിവസേന 2ജിബി ഡാറ്റ, അൺലിമിറ്റഡ് കോൾ, 100 എസ്എംഎസ്, ലൈവ് ടിവി, സിനിമകൾ എന്നിവ വോഡഫോൺ പ്ലേ ആപ്പിൽ ലഭിക്കും. 28 ദിവസത്തെ കാലാവധിയിൽ 56 ജിബിയാണ് ലഭിക്കുന്നത്.

വോഡഫോൺ 209 രൂപ റീചാർജ്

209 രൂപയുടെ പദ്ധതിയിൽ 4ജി/3ജി ഉപഭോക്താവിന് 1.5 ജിബി ഡാറ്റാ ദിവസേന ലഭിക്കും. ഈ ഓഫറിലൂടെ അൺലിമിറ്റഡ് കോൾ, 100 എസ്എംഎസ്, ലൈവ് ടിവി, സിനിമകൾ, എന്നിവ വോഡഫോൺ പ്ലേ ആപ്പിൽ ലഭിക്കും. 28 ദിവസത്തെ കാലാവധിയിൽ 42 ജിബിയാണ് ലഭിക്കുന്നത്

വോഡഫോൺ 199 രൂപ റീചാർജ്

വോഡഫോൺ 199 രൂപ പദ്ധതിയിൽ 4ജി/3ജി ഉപഭോക്താവിന് 39.2ജിബി ഡാറ്റ ദിവസേന 1.4ജിബി എഫ്‌യുപി നിയന്ത്രണത്തോടെ ലഭിക്കും. ആഴ്ചയിൽ 1000 മിനിറ്റ് അല്ലെങ്കിൽ ദിവസേന 250 മിനിറ്റ് വോയ്‌സ് കോൾ, ദിവസേന 100 എസ്എംഎസ് എന്നിവയും ലഭിക്കും.

എയർടെൽ 199 രൂപ റീചാർജ്

എയർടെൽ 199 രൂപ റീചാർജിൽ ദിവസേന 1.4 ജിബി ഡാറ്റ 28 ദിവസത്തേക്ക് ലഭിക്കും. കൂടാതെ അൺലിമിറ്റഡ് കോൾ, ദിവസേന 100 എസ്എംഎസ് എന്നിവയും ലഭിക്കും.

എയർടെൽ 249 രൂപ റീചാർജ്

ഈ പദ്ധതിയിലൂടെ 4ജി/3ജി ഉപഭോക്താവിന് ദിവസേന 2ജിബി ഡാറ്റാ 28 ദിവസത്തെ കാലവധിയിൽ ലഭിക്കും. കൂടാതെ എസ്ടിഡി, റോമിങ് കോൾ, ദിവസേന100 എസ്എംഎസ് എന്നിവയും ലഭിക്കും. 56 ജിബി ഡാറ്റയാണ് ആകെ ലഭിക്കുന്നത്.

ജിയോ 198 രൂപ റീചാർജ്

ഈ പദ്ധതിയിൽ ഉപഭോക്താവിന് ദിവസേന 2 ജിബി ഡാറ്റ 28 ദിവസത്തെ കാലാവധിയിൽ ലഭിക്കും. അൺലിമിറ്റഡ് കോൾ. ദിവസേന 100 എസ്എംഎസ് എന്നിവ ലഭിക്കും.

ജിയോ 149 രൂപ റീചാർജ്

ഈ പദ്ധതിയിൽ ദിവസേന 1.5 ജിബി ഡാറ്റ 28 ദിവസത്തെ കാലാവധിയിൽ ലഭിക്കും. ഇത്തരത്തിൽ 42ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 64കെബിപിഎസ് ഡാറ്റ സ്പീഡാണ് ലഭിക്കുന്നത്. ദിവസേന 100 എസ്എംഎസ്, അൺലിമിറ്റഡ് കോൾ എന്നിവയും ലഭിക്കും.

ജിയോ 299 രൂപ റീചാർജ്

ഈ ഓഫറിലൂടെ ഉപഭോക്താവിന് ദിവസേന 3ജിബി ഡാറ്റ ലഭിക്കും. 28 ദിവസമാണ് കാലാവധി. ഇത്തരത്തിൽ 84ജിബി ഡാറ്റയാണ് ലഭിക്കുക. 64കെബിപിഎസ് ഡാറ്റ സ്പീഡാണ് ലഭിക്കുക. അൺലിമിറ്റഡ് വോയ്‌സ് കോൾ, ദിവസേന 100 എസ്എംഎസ് എന്നിവയും ലഭിക്കും

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ