റിലയൻസ് ജിയോ, വോഡഫോൺ, എയർടെൽ എന്നിവയാണ് ഇന്ത്യയിലെ പ്രമുഖ ടെലികോം ദാതാക്കൾ. മൂന്നു കമ്പനികളും കുറഞ്ഞ നിരക്കിൽ മികച്ച ഓഫറുകളുമായി പ്ലാനുകൾ പുറത്തിറക്കിയിട്ടുണ്ട്. സൗജന്യ ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങും ഉൾപ്പടെ നിരവധി ഓഫറുകളോട് കൂടി 365 ദിവസത്തെ പ്രീപെയ്ഡ് പ്ലാനുകൾ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. 2016ൽ ജിയോ എത്തിയതോടെയാണ് ടെലികോം രംഗത്ത് വലിയ രീതിയിലുള്ള വ്യത്യാസങ്ങൾ കണ്ടു തുടങ്ങിയതും കമ്പനികൾ ഓഫറുകൾ നൽകി മത്സരിക്കാൻ ആരംഭിച്ചതും.

Also Read: Airtel vs Reliance Jio vs Vodafone: 500 രൂപയ്ക്ക് താഴെയുളള മികച്ച പ്ലാനുകൾ

വോഡഫോണിന്റെ 1699 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

വാർഷിക പ്ലാനുകളിൽ വോഡഫോൺ നൽകുന്ന ഏറ്റവും മികച്ച പ്ലാനാണ് 1699 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ. 365 ദിവസത്തെ കാലാവധിയോടുകൂടിയതാണ് ഈ പ്ലാൻ. അൺലിമിറ്റഡ് കോളും ദിവസേന 100 മെസേജുകളും കമ്പനി ഓഫർ ചെയ്യുന്നു.

Also Read: Airtel vs Reliance Jio vs Vodafone: ദിനവും 2ജിബി ഡാറ്റ ലഭിക്കുന്ന 300 രൂപയ്ക്ക് താഴെയുളള മികച്ച പ്ലാനുകൾ

ഇതിന് പുറമെ ഇന്രർനെറ്റ് സേവനം ഈ പ്ലാനിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രതിദിനം ഒരു ജിബി 4G/3G ഡറ്റയാണ് കമ്പനി ഓഫർ ചെയ്യുന്നത്. ഉപഭോക്താക്കൾക്കായി വോഡഫോൺ മൊബൈൽ ആപ്ലിക്കേഷനിൽ ഫ്രീ ആക്സസും കമ്പനി നൽകും. വോഡഫോൺ പ്ലേ ആപ്പിലൂടെ ടിവി, സിനിമ, പാട്ട് തുടങ്ങിയ കാര്യങ്ങൾ ആസ്വധിക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കും.

Also Read: Airtel vs Reliance Jio vs Vodafone vs BSNL: 200 രൂപയിൽ താഴെയുളള മികച്ച പ്രീപെയ്ഡ് പ്ലാനുകൾ

എയർടെല്ലിന്റെ 1699 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

വോഡഫോണിന് സമാനമായ രീതിയിൽ തന്നെയാണ് എയർടെല്ലിന്റെയും വാർഷിക പ്ലാൻ. 365 ദിവസത്തെ കാലാവധിയോടുകൂടിയതാണ് ഈ പ്ലാൻ. അൺലിമിറ്റഡ് കോളും ദിവസേന 100 മെസേജുകളും കമ്പനി ഓഫർ ചെയ്യുന്നു. ഇതിന് പുറമെ ഇന്രർനെറ്റ് സേവനം ഈ പ്ലാനിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രതിദിനം ഒരു ജിബി 4G/3G ഡറ്റയാണ് കമ്പനി ഓഫർ ചെയ്യുന്നത്.

എയർടെൽ ടിവി പ്രീമിയം സബ്സ്ക്രിപ്ഷനും ഈ റീച്ചർജിലൂടെ ഉപഭോക്താവിന് ലഭിക്കും. ഇതിന് പുറമെ 1699 രൂപയുടെ റീച്ചാർജിലൂടെ ഒരു വർഷത്തെ നോർട്ടൻ മൊബൈൽ സെക്യൂരിറ്റി സബ്സ്ക്രിപ്ഷനും ലഭിക്കും.

Also Read: ദിവസവും 1 ജിബി; വോഡഫോണും എയർടെലും 169 രൂപ പ്ലാൻ പരിഷ്‌കരിച്ചു

ജിയോയുടെ 1699 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

ജിയോയും നൽകുന്നത് 1699 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഓഫറാണ്. 365 ദിവസത്തെ കാലാവധിയോടുകൂടിയതാണ് ഈ പ്ലാൻ. ദിനംപ്രതി 1.5 ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് കമ്പനി നൽകുന്നത്. അൺലിമിറ്റഡ് ലോക്കൽ, നാഷണൽ കോളിങ് സൗകര്യവും ദിനവും 100 എസ്എംഎസും ഈ പ്ലാനിൽ ലഭിക്കും. ഇതിനു പുറമേ ജിയോ ടിവി, ജിയോ മണി തുടങ്ങിയ ആപ്പുകളും സൗജന്യമായി ഉപയോഗിക്കാം.

ദിവസേനയുള്ള 1.5 ജിബി ഡാറ്റ തീരുന്ന പക്ഷം 60kbps ഇന്രർനെറ്റ് സംവിധാനം ഉപയോഗിക്കാൻ ജിയോ ഉപഭോക്താക്കൾക്ക് സാധിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook