scorecardresearch
Latest News

അധിക ഡാറ്റ ഓഫർ ചെയ്ത് വോഡഫോൺ; 209, 479 പ്രീപെയ്ഡ് പ്ലാനുകൾ പരിഷ്കരിച്ചു

ഡാറ്റ ഓഫറിനു പുറമേ രണ്ടു പ്ലാനിലും ഇന്ത്യയിലുടനീളം അൺലിമിറ്റഡ് ലോക്കൽസ്, എസ്ടിഡി, റോമിങ് കോളുകൾ, 100 എസ്എംഎസ് എന്നിവയും ലഭിക്കും

അധിക ഡാറ്റ ഓഫർ ചെയ്ത് വോഡഫോൺ; 209, 479 പ്രീപെയ്ഡ് പ്ലാനുകൾ പരിഷ്കരിച്ചു

വോഡഫോൺ 209, 479 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ പരിഷ്കരിച്ചു. ദിവസവും 100 എംബി അധിക ഡാറ്റ നൽകുന്ന രീതിയിലാണ് പുതിയ പ്ലാനുകൾ. നേരത്തെ ദിവസവും 1.5 ജിബി 4ജി/3ജി ഡാറ്റയാണ് ലഭിച്ചിരുന്നത്. ഇനി മുതൽ ദിവസവും 1.6 ജിബി ഡാറ്റ ലഭിക്കും.

ഡാറ്റ ഓഫറിനു പുറമേ രണ്ടു പ്ലാനിലും ഇന്ത്യയിലുടനീളം അൺലിമിറ്റഡ് ലോക്കൽസ്, എസ്ടിഡി, റോമിങ് കോളുകൾ, 100 എസ്എംഎസ് എന്നിവയും ലഭിക്കും. 209 രൂപയുടെ പ്ലാനിന്റെ കാലാവധി 28 ദിവസമാണ്. 84 ദിവസമാണ് 479 രൂപയുടെ പ്ലാനിന്റെ കാലാവധി. ദിവസവും 1.5 ജിബി ലഭിക്കുന്ന പ്ലാനാണ് 1.6 ജിബി കിട്ടുന്ന തരത്തിൽ പരിഷ്കരിച്ചത്. അതേസമയം, 90 ദിവസത്തെ കാലാവധിയിൽ ദിവസവും 1.5 ജിബി കിട്ടുന്ന പ്ലാനിൽ കമ്പനി മാറ്റമൊന്നും വരുത്തിയിട്ടില്ല.

നേരത്തെ വോഡഫോണിന്റെ 199 രൂപയുടെയും 459 രൂപയുടെയും പ്രീപെയ്ഡ് പ്ലാനിൽ ദിവസവും 1.4 ജിബി ഡാറ്റയാണ് നൽകിയിരുന്നത്. അടുത്തിടെയാണ് ഈ പ്ലാനുകൾ പരിഷ്കരിച്ച് ദിവസവും 1.5 ജിബി ലഭിക്കുന്ന തരത്തിലേക്ക് മാറ്റിയത്. ഇതിനു പുറമേയാണ് 209, 479 രൂപയുടെ പ്ലാനുകൾ പരിഷ്കരിച്ച് 1.6 ജിബി ദിനംപ്രതി ലഭിക്കുന്ന രീതിയിലേക്ക് മാറ്റിയത്. പുതിയ പ്ലാനുകൾ വോഡഫോണിന്റെ എല്ലാ സർക്കിളിലുമുള്ള ഉപഭോക്താക്കൾക്കും ലഭിക്കും.

വോഡഫോണിന്റെ എതിരാളികളായ ജിയോ 448 രൂപയുടെ പ്ലാനിൽ 84 ദിവസത്തെ കാലാവധിയിൽ ദിനവും 2 ജിബി 4 ജി ഡാറ്റ നൽകുന്നുണ്ട്. 28 ദിവസത്തെ കാലാവധിയിൽ ദിവസവും 2 ജിബി ലഭിക്കുന്ന 198 രൂപയുടെ മറ്റൊരു പ്ലാനും ജിയോയ്ക്കുണ്ട്. ഈ രണ്ടു പ്ലാനുകളിലും ഇന്ത്യയിലുടനീളം അൺലിമിറ്റഡ് ലോക്കൽസ്, എസ്ടിഡി, റോമിങ് കോളുകളും ദിവസവും 100 എസ്എംഎസുകളും ലഭിക്കും.

എയർടെൽ 199 രൂപയുടെ പ്ലാനിൽ 28 ദിവസത്തെ കാലാവധിയിൽ ദിവസവും 1.5 ജിബി ഡാറ്റ നൽകുന്നുണ്ട്. 84 ദിവസത്തെ കാലാവധിയിൽ ദിവസവും 1 ജിബി നൽകുന്ന 399 രൂപയുടെ പ്ലാനുമുണ്ട്. കൂടുതൽ ഡാറ്റ ആവശ്യമുള്ളവർക്ക് 82 ദിവസത്തെ കാലാവധിയിൽ ദിനവും 1.5 ജിബി ഡാറ്റ ലഭിക്കുന്ന 448 രൂപയുടെ പ്ലാനുമുണ്ട്.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Vodafone rs 209 rs 479 prepaid recharge plans offer 1 6gb daily data