ഉപഭോക്താക്കൾക്ക് ദീർഘനാൾ നീണ്ടു നിൽക്കുന്ന പ്ലാനുകൾ നൽകാനാണ് ടെലികോം കമ്പനികൾ ശ്രദ്ധ വയ്ക്കുന്നത്. കേരള സർക്കിളിലെ ഉപഭോക്താക്കൾക്കായി 1,999 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ വോഡഫോൺ പുറത്തിറക്കിയതായി ടെലികോം ടോക് റിപ്പോർട്ട് ചെയ്യുന്നു. ഈ പ്ലാനിൽ കേരളത്തിലെ ഉപഭോക്താക്കൾക്ക് 365 ദിവസത്തെ കാലാവധിയിൽ ദിവസവും 1.5 ജിബി ഡാറ്റ ലഭിക്കും.

നിലവിൽ കേരള സർക്കിളിലെ ഉപഭോക്താക്കൾക്ക് മാത്രമായിരിക്കും ഈ പ്ലാൻ ലഭിക്കുക. മറ്റു സർക്കിളിലും അധികം വൈകാതെ ഈ പ്ലാൻ നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പ്ലാനിൽ ഒരു വർഷ കാലാവധിയിൽ ആകെ 547.5 ജിബി 4 ജി ഡാറ്റയാണ് ഉപഭോക്താക്കൾക്ക് കിട്ടുക.

ദിവസവും 1.5 ജിബി 4 ജി ഡാറ്റയ്ക്കു പുറമേ അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോളുകളം ദിവസവും 100 നാഷണൽ എസ്എംഎസും ഈ പ്ലാനിൽ ലഭിക്കും. വോയിസ് കോളിങ്ങിന് യാതൊരുവിധ പരിധിയും ഇല്ല.

വോഡഫോൺ 1,699 രൂപ പ്രീപെയ്ഡ് പ്ലാൻ

വോഡഫോണിന്റെ ഈ പ്ലാനിൽ ദിവസവും 1 ജിബി ഡാറ്റയാണ് ഉപഭോക്താക്കൾക്ക് കിട്ടുക. ഇന്ത്യയിലെ എല്ലാ സർക്കിളിൽ ഉളളവർക്കും ഈ പ്ലാൻ ഉപയോഗപ്പെടുത്താം. അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോളുകളും ദിവസവും 100 എസ്എംഎസും ലഭിക്കും. ഒരു വർഷമാണ് പ്ലാനിന്റെ കാലാവധി.

റിലയൻസ് ജിയോ ദിവസവും 1.5 ജിബി ഡാറ്റ പ്രദാനം ചെയ്യുന്ന ഒരു വർഷ കാലാവധിയിലുളള പ്ലാൻ പുറത്തിറക്കിയിരുന്നു. എന്നാൽ വോഡഫോണിനും എയർടെല്ലിനും 1 ജിബിയിൽ കൂടുതൽ നൽകുന്ന ഒരു വർഷ കാലാവധിയുളള പ്ലാൻ ഇല്ലായിരുന്നു. പുതിയ പ്ലാൻ പുറത്തിറക്കിയതോടെ വോഡഫോൺ ടെലികോം ഉപഭോക്താക്കളായ ജിയോയ്ക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്.

അതേസമയം, ജിയോയുടെ 1,699 രൂപ പ്ലാനിൽ ദിവസവും 1.5 ജിബി ഡാറ്റയാണ് നൽകുന്നത്. വോഡഫോണിന്റെയും എയർടെല്ലിന്റെയും പ്ലാനിൽ ദിവസവും 1 ജിബിയാണ് കിട്ടുക. കോളിങ്ങും എസ്എംഎസും മൂന്നു ടെലികോം കമ്പനികളുടെ പ്ലാനിലും സമാനമാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ