വോഡഫോൺ തങ്ങളുടെ 255 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ പരിഷ്കരിച്ചു. ഉപയോക്താക്കൾക്ക് ദിനവും 2.5 ജിബി ഡാറ്റ കിട്ടുന്ന വിധത്തിലാണ് പ്ലാൻ പരിഷ്കരിച്ചത്. നേരത്തെ 2 ജിബിയായിരുന്നു ദിനവും ലഭിച്ചിരുന്നത്. 28 ദിവസമാണ് പ്ലാനിന്റെ കാലാവധി. ദിനവും 2.5 ജിബിയുടെ 4ജി/3ജി ഡാറ്റയ്ക്കു പുറമേ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിങ്ങും ദിനവും 100 എസ്എംഎസും വോഡഫോൺ പ്ലേ ആപ്പുകൾ ഫ്രീയായി ഉപയോഗിക്കാനും കഴിയും.

അടുത്തിടെ, പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി വോഡഫോൺ കുറഞ്ഞ നിരക്കിൽ ഡാറ്റ പ്ലാൻ പുറത്തിറക്കിയിരുന്നു. ‘ഫിൽമി റീചാർജ്’ എന്നു പേരിട്ടിരിക്കുന്ന 16 രൂപയുടെ പ്ലാനാണ് വോഡഫോൺ പുറത്തിറക്കിയത്. ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് ദിനവും 1 ജിബിയുടെ 2ജി/3ജി/4 ജി ഡാറ്റ കിട്ടും. 24 മണിക്കൂറാണ് പ്ലാനിന്റെ കാലാവധി. ഡാറ്റ മാത്രമാണ് സൗജന്യമായി കിട്ടുക. മറ്റു ഓഫറുകളൊന്നും ഇല്ല.

Read Also: എയർടെൽ vs ജിയോ vs വോഡഫോൺ vs ബിഎസ്എൻഎൽ; മികച്ച പ്ലാനുകൾ

ദിനവും 2 ജിബി ഡാറ്റ നൽകുന്ന പ്ലാൻ റിലയൻസ് ജിയോയ്ക്കുമുണ്ട്. ജിയോയുടെ 198 രൂപ പ്ലാനിൽ ദിനവും 2 ജിബിയുടെ 4 ജി ഡാറ്റയാണ് ലഭിക്കുക. 2 ജിബി ഡാറ്റയ്ക്കൊപ്പം അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോളുകളും ദിനവും 100 എസ്എംഎസും കമ്പനിയുടെ ആപ്പുകളും ഫ്രീായായി ഉപയോഗിക്കാം. 28 ദിവസമാണ് പ്ലാനിന്റെ കാലാവധി.

എയർടെൽ 249 രൂപയുടെ പ്ലാനിലാണ് ദിനവും 2 ജിബി നൽകുന്നത്. 28 ദിവസമാണ് ഈ പ്ലാനിന്റെയും കാലാവധി. ഈ പ്ലാനിൽ അൺലിമിറ്റഡ് കോളിങ്ങും ദിനവും 100 എസ്എംഎസും എയർടെൽ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook