Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

ഐഫോൺ ഉപഭോക്താക്കൾക്കായി വോഡഫോണിന്റെ 649 രൂപ പ്ലാൻ

ഈ പ്ലാനിൽ 90 ജിബി ഡാറ്റയാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക

പോസ്റ്റ്പെയ്ഡ് ഐഫോൺ ഉപഭോക്താക്കൾക്കായി വോഡഫോണിന്റെ പുതിയ പ്ലാൻ. 649 രൂപയുടെ റെഡ്-ഐഫോൺ ഫോർഎവർ പ്ലാനാണ് വോഡഫോൺ പുറത്തിറക്കിയത്. ഒരു മാസമാണ് പ്ലാനിന്റെ കാലാവധി. ഡാറ്റ, കോളിങ് സൗകര്യങ്ങൾക്കുപുറമേ ഐഫോൺ ഫോർഎവർ പ്രോഗ്രാമും ഈ പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്.

ഈ പ്ലാനിൽ 90 ജിബി ഡാറ്റയാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോളിങ്ങുമുണ്ട്. ഇതിനു പുറമേ 12 മാസത്തേക്ക് സൗജന്യമായി വോഡഫോൺ പ്ലേ, ആമസോൺ പ്രൈം എന്നിവ ഐഫോൺ ഫോർഎവർ പ്രോഗ്രാം വഴി ഉപയോഗിക്കാം.

ഐഫോൺ 5എസും അതിന് മുകളിലുളള മോഡലുകൾക്കുമാണ് ഈ പ്ലാൻ ഉപയോഗിക്കാനാവുക. 18 മാസം താഴെയുളള എല്ലാ ഐഫോൺ മോഡലുകൾക്ക് റീപ്ലെയ്സ്മെന്റ്, അപ്ഗ്രേഡ്, റിപ്പയർ (ഐഫോൺ 5എസ് മോഡലിന് മാത്രം) സൗകര്യവും ഈ പ്ലാനിൽ ലഭിക്കും. 18 മാസത്തിന് മുകളിലുളള ഐഫോണുകൾക്ക് അപ്ഗ്രേഡ്, റിപ്പയർ മാത്രമായിരിക്കും ലഭിക്കുക.

ഐഫോൺ ഫോർഎവർ പ്രോഗ്രാം വഴി കേടുപാട് പറ്റുന്ന ഫോണുകൾ ശരിയാക്കി കിട്ടും. ഇതിനായി ഉപഭോക്താക്കൾ ഐഫോൺ ഫോർഎവർ ആപ് ഡൗൺലോഡ് ചെയ്യണം.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Vodafone red iphone forever rs 649 plan with iphone forever program 90gb data launched

Next Story
ആർക്കും ആരെയും ഇനി ഗ്രൂപ്പുകളിൽ ഉൾപ്പെടുത്താൻ പറ്റില്ല; മാറ്റത്തിനൊരുങ്ങി വാട്‌സ്‌ആപ്പ്WhatsApp, WhatsApp Group chat, WhatsApp Group invite, WhatsApp Group chat restrictions, WhatsApp Group settings, WhatsApp Group chat, WhatsAp Group feature, WhatsApp Group invite, WhatsApp Group chat privacy
The moderation of comments is automated and not cleared manually by malayalam.indianexpress.com