പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി പുതിയ ഓഫറുകൾ വോഡഫോൺ പ്രഖ്യാപിച്ചു. അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകളും സൗജന്യ ഡാറ്റയുമാണ് ഓഫറിന്റെ പ്രത്യേകത. വോഡഫോൺ സൂപ്പർഡേ, വോഡഫോൺ സൂപ്പർവീക്ക് എന്നിങ്ങനെ രണ്ടു പ്ലാനുകളാണ് വോഡഫോൺ ഇന്നലെ പ്രഖ്യാപിച്ചത്.

വോഡഫോൺ സൂപ്പർഡേ പ്ലാൻ
വെറും 19 രൂപയ്ക്ക് ഈ പ്ലാൻ സ്വന്തമാക്കാം. വോഡഫോൺ നെറ്റ്‌വർക്കിലേക്ക് അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകളും 100 എംബി 4ജി ഡാറ്റയും ഉൾപ്പെടുന്നതാണ് പ്ലാൻ. ഒരു ദിവസമാണ് പ്ലാനിന്റെ കാലാവധി

വോഡഫോൺ സൂപ്പർവീക്ക് പ്ലാൻ
89 രൂപയ്ക്ക് ഉപഭോക്താക്കൾക്ക് വോഡഫോൺ നെറ്റ്‌വർക്കിലേക്ക് അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകൾ ഈ പ്ലാനിലൂടെ സ്വന്തമാക്കാം. 250 എംബി 4ജി ഡാറ്റയും സൗജന്യമായി ലഭിക്കും. ഇതിനുപുറമേ മറ്റു നെറ്റ്‌വർക്കുകളിലേക്ക് 100 മിനിറ്റ് സൗജന്യ കോളും ചെയ്യാം. ഒരാഴ്ചയാണ് ഈ പ്ലാനിന്റെ കാലാവധി.

റിലയൻസ് ജിയോയുടെ ഓഫറുകളെ മടകടക്കുക എന്ന ലക്ഷ്യത്തോടെയാണ് വോഡഫോൺ പുതിയ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ജിയോ അവരുടെ പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി അടുത്തിടെ 19 രൂപയുടെ ഓഫർ പ്രഖ്യാപിച്ചിരുന്നു. ഒരു ദിവസത്തേക്കാണ് ഇതിന്റെ കാലാവധി. ഇതിനുപുറമേ 9,999 രൂപയ്ക്ക് 420 കാലാവധി നൽകുന്ന ഓഫറും ജിയോ പുറത്തിറക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ