ഉപഭോക്താക്കൾക്ക് അധിക ഡാറ്റ ലഭിക്കുന്ന തരത്തിൽ വോഡഫോൺ 509 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ പരിഷ്കരിച്ചു. ഈ പ്ലാനിൽ ഇനി മുതൽ 0.1ജിബി ഡാറ്റ അധികമായി ഉപഭോക്താക്കൾക്ക് കിട്ടും. 2017 ലാണ് വോഡഫോൺ 509 രൂപയുടെ പ്ലാൻ പുറത്തിറക്കിയത്.

അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് വോയിസ് കോളുകൾ, ദിനവും 100 എസ്എംഎസ്, 90 ദിവസത്തേക്ക് സൗജന്യ വോഡഫോൺ പ്ലേ എന്നിവയാണ് ഈ പ്ലാനിന്റെ മറ്റു പ്രത്യേകതകൾ. നേരത്തെ ദിവസവും 1.4 ജിബി ഡാറ്റയാണ് ഉപഭോക്താക്കൾക്ക് ലഭിച്ചിരുന്നത്. ഇനി മുതൽ ദിവസവും 1.5 ജിബി ഡാറ്റ ലഭിക്കും. അതായത് പ്ലാനിന്റെ കാലാവധിയിൽ ഉപഭോക്താവിന് 9 ജിബിയാണ് അധിക ഡാറ്റയായി കിട്ടുക.

അടുത്തിടെ 199, 458 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളും വോഡഫോൺ പരിഷ്കരിച്ചിരുന്നു. പഴയ പ്ലാനുകൾ പരിഷ്കരിക്കുന്നതിനു പുറമേ പുതിയ പ്ലാനുകളും കമ്പനി പുറത്തിറക്കുന്നുണ്ട്. അടുത്തിടെ 69 ദിവസത്തെ കാലാവധിയിൽ അൺലിമിറ്റഡ് കോളുകളും ദിനവും 100 എസ്എംഎസും 1.4 ജിബി ഡാറ്റയും സൗജന്യ വോഡഫോൺ ആപ്പുകൾ ഉപയോഗിക്കുകയും ചെയ്യാവുന്ന പ്ലാൻ കമ്പനി പുറത്തിറക്കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook