പുതിയ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് വോഡഫോൺ പുതിയ പ്രീപെയ്ഡ് റീചാർജ് പ്ലാൻ പുറത്തിറക്കി. 56 ദിവസത്തെ കാലാവധിയിൽ അൺലിമിറ്റഡ് കോളുകളും എസ്എംഎസുകളും സൗജന്യമായി ലഭിക്കുന്ന 351 രൂപയുടെ പ്ലാനാണ് പുറത്തിറക്കിയത്. എഫ്ആർസി (ആദ്യ റീചാർജ്) ചെയ്യുന്ന പുതിയ വോഡഫോൺ ഉപഭോക്താക്കൾക്കാണ് പുതിയ പ്ലാൻ ഉപയോഗിക്കാൻ കഴിയുകയെന്ന് ടെലികോം ടോക് റിപ്പോർട്ട് ചെയ്യുന്നു.

വോഡഫോൺ പുതിയ സിം കണക്ഷൻ എടുക്കുന്നവർക്ക് ഈ പ്ലാൻ ഉപയോഗപ്പെടുത്താം. അൺലിമിറ്റഡ് കോളുകളും ദിനവും 100 എസ്എംഎസുമാണ് ഈ പ്ലാനിൽ കിട്ടുക. സൗജന്യ ഡാറ്റ ഇല്ല. ഡാറ്റ സൗജന്യം ഇല്ലാത്തത് ഉപഭോക്താക്കളെ നിരാശയിലാക്കുന്നതാണ്. അതേസമയം, ദിവസവും ആഴ്ചയിലും കോളിങ്ങിന് ഒരു പരിധിയിലും ഈ പ്ലാനിൽ ഇല്ലെന്നതാണ് പ്രത്യേകതയെന്ന് റിപ്പോർട്ടിലുണ്ട്.

വോഡഫോണിന്റെ നിലവിലെ എഫ്ആർസി പ്ലാനുകളായ 176, 229, 496, 555 പ്ലാനുകളുടെ കൂട്ടത്തിൽ പെടുന്നതാണ് പുതിയ 351 രൂപയുടെ പ്ലാനും. 176 രൂപയുടെ എഫ്ആർസി പ്ലാനിൽ ഏതു മൊബൈലിലേക്കും ലാൻഡ് ഫോണിലേക്കും അൺലിമിറ്റഡ് കോളിങ് സൗകര്യം ലഭിക്കും. 28 ദിവസമാണ് പ്ലാനിന്റെ കാലാവധി. ഈ പ്ലാനിൽ 28 ദിവസത്തെ കാലാവധി 1ജിബിയുടെ 2ജി/3ജി/4ജി ഡാറ്റയും ലഭിക്കും.

എഫ്ആർസി 229 രൂപയുടെ പ്ലാനിൽ ദിവസവും 1 ജിബിയാണ് ലഭിക്കുക. ഇതിനുപുറമേ 28 ദിവസത്തെ കാലാവധിയിൽ അൺലിമിറ്റഡ് കോളുകളും ദിനവും 100 എസ്എംഎസും കിട്ടും. 496 രൂപയുടെ പ്ലാനിൽ അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോളുകൾ 70 ദിവസത്തെ കാലാവധിയിൽ കിട്ടും. ദിനവും 1.4ജിബിയുടെ 4 ജി ഡാറ്റയും 100 എസ്എംഎസും ഉണ്ട്. 84 ദിവസം സൗജന്യ റോമിങ് ആനുകൂല്യവും ഈ പ്ലാനിൽ ഉപഭോക്താക്കൾക്കുണ്ട്. 555 രൂപയുടെ പ്ലാനിൽ 90 ദിവസത്തെ കാലാവധിയിൽ സൗജന്യ ലോക്കൽ, എസ്ടിഡി, റോമിങ് കോളുകൾ ലഭിക്കും. ദിനവും 1.4 ജിബി ഡാറ്റയും 100 എസ്എംഎസും ഉണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook