ഷോപ്പിങ്ങും വിനോദവും ആസ്വാദ്യകരമാക്കാന്‍ വോഡഫോണും ആമസോണും ചേര്‍ന്ന് 18-24 വയസിന് ഇടയിലുള്ള വോഡഫോണ്‍ വരിക്കാര്‍ക്ക് ആമസോണ്‍ പ്രൈം വാര്‍ഷിക മെംബര്‍ഷിപ്പിന് 50 ശതമാനം ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചു. വോഡഫോണ്‍ യുവ വരിക്കാര്‍ക്ക് ഇനി ആമസോണ്‍ പ്രൈം അംഗത്വം 499 രൂപയ്ക്ക് ലഭ്യമാകും.

ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് പരിധിയില്ലാതെ ദേശീയവും അന്തര്‍ദേശീയവുമായ വീഡിയോ കണ്ടന്റ്, പല ഭാഷകളിലുള്ള പരസ്യ രഹിത സംഗീതം, വിവിധ ഡീലുകള്‍ തുടങ്ങിയവ സൗജന്യമായും വേഗത്തിലും ലഭ്യമാകും. ജൂലൈ 16ന് മുമ്പ് റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 36 മണിക്കൂര്‍ നീണ്ട പ്രൈം ഡേ (ജൂലൈ 16 ഉച്ചയ്ക്കു 12 മുതല്‍ ജൂലൈ 17 അര്‍ധരാത്രി വരെ) ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. എക്‌സ്‌ക്ലൂസിവ് ലോഞ്ചുകള്‍, ബ്ലോക്ക്ബസ്റ്റര്‍ ഡീലുകള്‍, എന്റര്‍ടെയ്ന്‍മെന്റ് പ്രീമിയറുകള്‍ തുടങ്ങിയവ ഇതിന്റെ ഭാഗമായി ലഭിക്കും.

ഇന്നത്തെ ഹൈപ്പര്‍ കണക്റ്റഡ് ഡിജിറ്റല്‍ ലോകത്ത് യുവജനങ്ങള്‍ പുതിയ അനുഭവങ്ങള്‍ തേടുന്നവരാണെന്നും ഇതിനായാണ് പരിധിയില്ലാത്ത വിഭവങ്ങളുമായി യുവജനങ്ങള്‍ക്ക് മാത്രമായി വോഡഫോണ്‍ യു അവതരിപ്പിച്ചിരിക്കുന്നതെന്നും ഇതിനോട് ചേര്‍ന്ന് ആമസോണ്‍ പ്രൈം കൂടി വരുന്നതോടെ യുവ വരിക്കാര്‍ക്ക് നിരവധിയായ സിനിമകള്‍, വീഡിയോകള്‍, ടിവി ഷോകള്‍, സംഗീതം ഷോപ്പിങ് തുടങ്ങിയവയെല്ലാം ആസ്വദിക്കാമെന്നും സൂപ്പര്‍നെറ്റ് 4ജിയില്‍ ഇതെല്ലാം ആസ്വദിക്കാനായി യുവ വരിക്കാരെ ക്ഷണിക്കുകയാണെന്നും വോഡഫോണ്‍ ഇന്ത്യ കണ്‍സ്യൂമര്‍ ബിസിനസ് അസോസിയേറ്റ് ഡയറക്ടര്‍ അവ്‌നീഷ് ഖോസ്‌ല പറഞ്ഞു.

ആമസോണ്‍ പ്രൈം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണെന്നും വോഡഫോണുമായി ചേര്‍ന്ന് പകുതി നിരക്കില്‍ കൂടുതല്‍ യുവജനങ്ങളിലേക്ക് എത്താനാകുമെന്നും നൂതനമായ ഈ സഹകരണത്തിലൂടെ അംഗങ്ങള്‍ക്ക് കൂടുതല്‍ വിനോദവും ഷോപ്പിങും അവിശ്വസനീയമായ നിരക്കില്‍ ആസ്വദിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നതെന്നും ആമസോണ്‍ ഇന്ത്യ പ്രൈം മേധാവിയും ഡയറക്ടറുമായ അക്ഷയ് സാഹി പറഞ്ഞു.

ഓഫര്‍ ലഭിക്കാന്‍ വോഡഫോണ്‍ വരിക്കാര്‍ മൈ വോഡഫോണ്‍ ആപ്പിലൂടെ സൈന്‍ അപ്പ് ചെയ്ത് വോഡഫോണ്‍ സെക്യൂര്‍ പേയ്‌മെന്റ് മോഡിലൂടെ 499 രൂപ അടയ്ക്കുക. തുടര്‍ന്ന് ആമസോണ്‍ ഡോട്ട് ഇന്നിലെത്തി ഒരു വര്‍ഷത്തേക്കുള്ള പ്രൈം മെമ്പര്‍ഷിപ്പ് ആക്റ്റിവേറ്റ് ചെയ്ത് നേട്ടങ്ങള്‍ ആസ്വദിക്കാം.

ഈ ഓഫറിലൂടെ യുവ വരിക്കാര്‍ക്ക് സൗജന്യമായും വേഗത്തിലും ലക്ഷക്കണക്കിന് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാനും ഡീലുകളില്‍ പങ്കെടുക്കാന്‍ അവസരവും ലഭിക്കുന്നുവെന്ന് മാത്രമല്ല പ്രീമിയം സിനിമകള്‍, ഏറ്റവും പുതിയ വീഡിയോകള്‍, ബ്ലോക്ക്ബസ്റ്റര്‍ ഹോളിവുഡ്, ബോളിവുഡ് സിനിമകള്‍, ടിവി ഷോകള്‍, ഹാസ്യ പരിപാടികള്‍, വിവിധ ഭാഷകളില്‍ പരിധിയില്ലാത്ത ലക്ഷക്കണക്കിന് വരുന്ന ഗാനങ്ങളുടെ ഡൗണ്‍ലോഡിങ് തുടങ്ങിയവയെല്ലാം ആസ്വദിക്കാം.

സിനിമകള്‍, ടിവി പരിപാടികള്‍, പ്രൈം വീഡിയോകള്‍ പരിധിയില്ലാത്ത ഗാനങ്ങള്‍, ഡീലുകളില്‍ നേരത്തെ പങ്കെടുക്കാന്‍ അവസരം, തുടങ്ങിയവയെല്ലാം ലഭ്യമാണ്. പ്രൈം മെംബറാകാന്‍ www.amazon.in/prime ലോഗ് ഓണ്‍ ചെയ്യുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook