പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി വോഡഫോണിന്റെ പുതിയ പ്ലാൻ. 299 രൂപയുടെ പ്ലാനാണ് കമ്പനി പുറത്തിറക്കിയത്. പുതിയ പ്ലാനിന്റെ കാലാവധി 70 ദിവസമാണ്. അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, നാഷണൽ റോമിങ് കോളിങ് എന്നിവയാണ് ഈ പ്ലാനിൽ ലഭിക്കുക. ഇതുകൂടാതെ 70 ദിവസത്തെ കാലാവധിയിൽ 1,000 എസ്എംഎസ്, 3 ജിബി ഡാറ്റ എന്നിവയും പ്ലാനിൽ ലഭിക്കുമെന്ന് ടെലികോം ടോക്കിന്റെ റിപ്പോർട്ടിൽ പറയുന്നു.

3 ജിബി ഡാറ്റയെന്നത് ദിവസേനയുളളതല്ല, 70 ദിവസത്തേക്കാണെന്ന കാര്യം ഉപയോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കണം. അതിനാൽ തന്നെ ഡാറ്റ കുറച്ച് ഉപയോഗിക്കുന്നവർക്കും കൂടുതൽ കോളിങ് ചെയ്യുന്നവർക്കുമുളളതാണ് ഈ പ്ലാൻ.

Also Read: ദിനവും 4 ജിയുടെ 2 ജിബി ഡാറ്റ, വോഡഫോണിന്റെ പുതിയ 229 രൂപ റീചാർജ് പായ്ക്ക്

വോഡഫോണിനു പുറമേ എയർടെലിനും ജിയോയ്ക്കും 299 രൂപയുടെ പ്ലാനുണ്ട്. എയർടെലിന്റെ 299 രൂപ പ്ലാനിൽ ദിനവും 2.5 ജിബിയാണ് ലഭിക്കുക. ഇതിനൊപ്പം ദിനവും 100 എസ്എംഎസും കിട്ടും. 28 ദിവസമാണ് പ്ലാനിന്റെ കാലാവധി. ഇതിനു പുറമേ ആമസോൺ പ്രൈം മെംബർഷിപ്, എയർടെൽ ടിവി പ്രീമിയം, പുതിയ 4 ജി ഫോൺ വാങ്ങുന്നതിലൂടെ 2,000 രൂപ ക്യാഷ്ബാക്ക്, 1 വർഷത്തേക്ക് നോർട്ടൺ മൊബൈൽ സുരക്ഷ, വിങ്ക് മ്യൂസിക് എന്നിവയും പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്.

റിലയൻസ് ജിയോയുടെ 299 രൂപ പ്ലാനിൽ അൺലിമിറ്റഡ് കോളിങ്, 3ജിബി 4 ജി ഡാറ്റ, 100 എസ്എംഎസ്, ജിയോ ആപ് സബ്സ്ക്രിപ്ഷൻ എന്നിവയാണ് ലഭിക്കുക. എയർടെലിനെപ്പോലെ ജിയോയുടെ 299 രൂപ പ്ലാനിന്റെയും കാലാവധി 28 ദിവസമാണ്.

Also Read: എയർടെൽ vs ജിയോ vs വോഡഫോൺ vs ബിഎസ്എൻഎൽ; മികച്ച പ്ലാനുകൾ

ഏതാനും ദിവസം മുൻപാണ് പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി വോഡഫോൺ 229 രൂപയുടെ പുതിയ റീചാർജ് പായ്ക്ക് പുറത്തിറക്കിയത്. ഈ പായ്ക്കിൽ ഉപഭോക്താക്കൾക്ക് 28 ദിവസത്തെ കാലാവധിയിൽ ദിനവും 2 ജിബിയാണ് കമ്പനി നൽകുന്നത്. ആദ്യമായി 249 രൂപയുടെ റീചാർജ് ചെയ്യുന്നവർക്ക് സൗജന്യമായി 4 ജി സിം ഡോർസ്റ്റെപ് ഡെലിവറി ചെയ്യുന്ന സംവിധാനവും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

വോഡഫോണിന്റെ 229 രൂപ പ്ലാനിൽ ഉപഭോക്താക്കൾക്ക് ദിനവും 2 ജിബിയുടെ 4ജി/3ജി ഡാറ്റയാണ് സൗജന്യമായി ലഭിക്കുക. ഇതിനൊപ്പം അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോളിങ്ങും ലഭിക്കും. 100 എസ്എംഎസും സൗജന്യമായി കിട്ടും. വോഡഫോൺ പ്ലേ ആപ്പുകളായ ലൈവ് ടിവി വഴി സിനിമകളും ഷോകളും കാണാനുളള അവസരവും ഉപഭോക്താക്കൾക്ക് കമ്പനി നൽകുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook