/indian-express-malayalam/media/media_files/uploads/2019/01/vodafone.jpg)
ലോക്ക്ഡൗണിനിടയിലും രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ വോഡഫോൺ-ഐഡിയയും എയർടെല്ലും റിലയൻസ് ജിയോയുമെല്ലാം ഉപഭോക്താക്കൾക്കായി പ്രത്യേക പ്ലാനുകളിൽ മാറ്റം വരുത്തുകയും വർക്ക് ഫ്രം ഹോം ഉൾപ്പടെ പ്രയോജനകരമായ പുതിയ പ്ലാനുകൾ അവതരിപ്പിക്കുകയും ചെയ്തിരുന്നു. അത്തരത്തിൽ വോഡഫോൺ അവതരിപ്പിച്ച ഏറ്റവും പുതിയ പ്ലാനാണ് 251 രൂപയുടെ പ്രീപെയ്ഡ് റിച്ചാർജ്. ജിയോയ്ക്കും എയർടെല്ലിനും നേരത്തെ തന്നെ സമാന തുകയുടെ പ്ലാനുണ്ടായിരുന്നു.
വർക്ക് ഫ്രം ഹോം ചെയ്യുന്നവരെ ഉദ്ദേശിച്ചുകൊണ്ടാണ് ഐഡിയയും പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. ഒരുപക്ഷേ അവരെ മാത്രം ലക്ഷ്യമാക്കിയും എന്നും പറയാം. കാരണം നിലവിലുള്ള പ്ലാനിലെ പ്രതിദിന ഡാറ്റ തീരുന്ന മുറയ്ക്ക് പ്രത്യേക പ്ലാനിലെ ഡാറ്റ ഉപയോഗിച്ച് ജോലി പൂർത്തിയാക്കാൻ സഹായിക്കുന്നു.
Read Also: പുതിയ ലാപ്ടോപ് വാങ്ങുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ
251 രൂപയുടെ റീചാർജിൽ 50 ജിബി ഡാറ്റയാണ് ഉപഭോക്താവിന് 28 ദിവസത്തെ കാലാവധിയിൽ ലഭിക്കുന്നത്. അതേസമയം ഇതോടൊപ്പം കോളിങ് മിനിറ്റുകളോ എസ്എംഎസുകളോ ഇല്ലെന്നതും എടുത്ത് പറയണം. കമ്പനിയുടെ ലൈവ് ആപ്ലിക്കേഷനുകളിൽ സബ്സ്ക്രിപ്ഷനും ലഭിക്കില്ല. ഇത് തന്നെ പ്ലാനിന്റെ സ്വഭാവം വ്യക്തമാക്കുന്നു.
കേരളമുൾപ്പടെ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ മാത്രമാണ് നിലവിൽ പുതിയ പ്ലാൻ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം എയർടെല്ലിന്റെയും ജിയോയുടെയും 251 രൂപ റീചാർജിലും നമുക്ക് ലഭിക്കുന്നത് ഡാറ്റ മാത്രമാണ്. 50 ജിബി ഡാറ്റ വീതമാണ് ഈ കമ്പനികളും നൽകുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.