വോഡഫോൺ പുതിയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു. സൗജന്യ ഡാറ്റയും കോളിങ് സൗകര്യവും ലഭിക്കുന്ന 69 രൂപയുടെ പ്ലാനാണ് വോഡഫോൺ അവതരിപ്പിച്ചത്. തിരഞ്ഞെടുത്ത സർക്കിളുകളിൽ സൗജന്യ എസ്എംഎസും ലഭിക്കും. 69 രൂപയുടെ പ്ലാനിൽ 150 മിനിറ്റ് ലോക്കൽ/എസ്ടിഡി/റോമിങ് കോളിങ്ങിനൊപ്പം 250 എംബിയുടെ 4ജി/3ജി ഡാറ്റയും കിട്ടും. 28 ദിവസമാണ് പ്ലാനിന്റെ കാലാവധി.

ഗുജറാത്ത്, മുംബൈ ഉൾപ്പെടെ തിരഞ്ഞെടുത്ത സർക്കിളുകളിൽ 100 എസ്എംഎസും ഈ പ്ലാനിൽ ലഭിക്കും. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഓൾ റൗണ്ടർ പാക്ക് സെക്ഷൻസിലെ കോംബോ റീചാർജ് കീഴിലാണ് ഈ പ്ലാൻ നൽകിയിട്ടുളളത്.

ടെലികോം ടോക് റിപ്പോർട്ട് പ്രകാരം ഐഡിയയും തങ്ങളുടെ ഉപയോക്താക്കൾക്ക് ജമ്മു കശ്മീർ പോലുളള തിരഞ്ഞെടുത്ത സർക്കിളുകളിൽ ഈ പ്ലാൻ നൽകുന്നുണ്ട്. ഐഡിയയുടെ 69 രൂപ പ്ലാനിൽ ഉപയോക്താക്കൾക്ക് 150 മിനിറ്റ് കോളിങ്ങും, 250 എംബി ഡാറ്റയും, 100 എസ്എംഎസുമാണ് കിട്ടുക. 28 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി.

Read Also: ഫ്ലിപ്കാർട്ട് ബിഗ് ദിവാലി സെയിൽ; വമ്പൻ ഓഫറിൽ മൊബൈൽ ഫോണുകളും ടിവിയും സ്വന്തമാക്കാം

വോഡഫോൺ അടുത്തിടെ കാലാവധി കൂട്ടുന്നതിന് രണ്ടു പുതിയ പ്ലാൻ പുറത്തിറക്കിയിരുന്നു. ഫുൾ ടോക് ടൈം ലഭിക്കുന്ന 45 രൂപ പ്ലാനിന്റെ കാലാവധി 28 ദിവസമാണ്. രണ്ടാമത്തെ പ്ലാൻ 59 രൂപയുടേതാണ്. ഈ പ്ലാനിൽ ഓരോ ദിവസവും 1 ജിബിയുടെ 4ജി/3ജി ഡാറ്റ വീതം ഏഴു ദിവസം ലഭിക്കും.

ടെലികോം രംഗത്ത് റിലയൻസ് ജിയോയുടെ കടന്നുവരവോടെയാണ് കമ്പനികൾ ഉപയോക്താക്കൾക്ക് മികച്ച ഓഫറുകൾ നൽകാനുളള മത്സരം തുടങ്ങിയത്. കുറഞ്ഞ നിരക്കിൽ കൂടുതൽ മികച്ച സേവനങ്ങൾ നൽകി ഉപയോക്താക്കളെ ആകർഷിക്കാനുളള നീക്കത്തിലാണ് കമ്പനികൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook