Latest News

ദിനവും 4 ജിയുടെ 2 ജിബി ഡാറ്റ, വോഡഫോണിന്റെ പുതിയ 229 രൂപ റീചാർജ് പായ്ക്ക്

വോഡഫോണിന്റെ 229 രൂപ പ്ലാനിൽ ഉപഭോക്താക്കൾക്ക് ദിനവും 2 ജിബിയുടെ 4ജി/3ജി ഡാറ്റയാണ് സൗജന്യമായി ലഭിക്കുക

vodafone, vodafone plan, ie malayalam

പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി വോഡഫോൺ 229 രൂപയുടെ പുതിയ റീചാർജ് പായ്ക്ക് പുറത്തിറക്കി. ഈ പായ്ക്കിൽ ഉപഭോക്താക്കൾക്ക് 28 ദിവസത്തെ കാലാവധിയിൽ ദിനവും 2 ജിബിയാണ് കമ്പനി നൽകുന്നത്. ആദ്യമായി 249 രൂപയുടെ റീചാർജ് ചെയ്യുന്നവർക്ക് സൗജന്യമായി 4 ജി സിം ഡോർസ്റ്റെപ് ഡെലിവറി ചെയ്യുന്ന സംവിധാനവും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

വോഡഫോണിന്റെ 229 രൂപ പ്ലാനിൽ ഉപഭോക്താക്കൾക്ക് ദിനവും 2 ജിബിയുടെ 4ജി/3ജി ഡാറ്റയാണ് സൗജന്യമായി ലഭിക്കുക. ഇതിനൊപ്പം അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോളിങ്ങും ലഭിക്കും. 100 എസ്എംഎസും സൗജന്യമായി കിട്ടും. വോഡഫോൺ പ്ലേ ആപ്പുകളായ ലൈവ് ടിവി വഴി സിനിമകളും ഷോകളും കാണാനുളള അവസരവും ഉപഭോക്താക്കൾക്ക് കമ്പനി നൽകുന്നുണ്ട്.

Vodafone vs Airtel vs Jio: 365 ദിവസത്തെ പ്രീപെയ്ഡ് പ്ലാനുകൾ

ഡൽഹി, എൻസിആർ, മുംബൈ, രാജസ്ഥാൻ തുടങ്ങിയ പ്രധാന സർക്കിളുകളിലെല്ലാം പായ്ക്ക് ലഭ്യമായി തുടങ്ങിയിട്ടുണ്ട്. 199 രൂപ പ്ലാൻ ഉപയോഗിക്കുന്നവർക്ക് ലാഭകരമാണ് ഈ പ്ലാൻ. 199 രൂപ പ്ലാനിൽ ഉപഭോക്താക്കൾക്ക് ദിവസവും 1.5 ജിബിയുടെ 4ജി/5ജി ഡാറ്റയാണ് ലഭിക്കുക. ഇതിനൊപ്പം അൺലിമിറ്റഡ് വോയിസ് കോളുകളും ദിനവും 100 എസ്എംഎസും ഈ പ്ലാനിൽ ലഭിക്കും. ഇതിനൊപ്പം വോഡഫോൺ പ്ലേ ആപ്പുകൾ സൗജന്യമായി ഉപയോഗിക്കുകയും ചെയ്യാം. 28 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി.

പുതിയ 229 രൂപയുടെ പ്ലാൻ ലഭ്യമാകാൻ കമ്പനിയുടെ വെബ്സൈറ്റ് സന്ദർശിച്ചാൽ മതിയാകും. വെബ്സൈറ്റിലെ പ്രീപെയ്ഡ് റീചാർജ് സെഷനിൽ നിങ്ങളുടെ നമ്പർ നൽകിയാൽ കമ്പനിയുടെ പ്ലാനുകൾ മുഴുവൻ ദൃശ്യമാകും. അവിടെ നൽകിയിട്ടുളള ബോണസ് കാർഡ് പ്ലാനിൽനിന്നും നിങ്ങൾക്ക് 229 രൂപ പായ്ക്ക് കാണാനാകും. റീചാർജ് ചെയ്ത് ഒരു മണിക്കൂറിനകം പ്ലാൻ ആക്ടിവേറ്റ് ആകും.

ഉപഭോക്താക്കൾക്ക് ദിനവും 1.5 ജിബിയുടെ 4ജി/3ജി ഡാറ്റയും അൺലിമിറ്റഡ് കോളുകളും ഒരു വർഷത്തേക്ക് നൽകുന്നതിനായി വോഡഫോൺ അടുത്തിടെ സിറ്റിബാങ്കുമായി കൈകോർത്തിരുന്നു. നിലവിലുളള വോഡഫോൺ ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ ഓഫർ ലഭിക്കുക.

വോഡഫോൺ വെബ്സൈറ്റ് വഴി ഉപഭോക്താക്കൾക്ക് സിറ്റിബാങ്ക് ക്രെഡിറ്റ് കാർഡിനായി അപേക്ഷിക്കാം. ക്രെഡിറ്റ് കാർഡ് ലഭിച്ചു കഴിഞ്ഞാൽ ഈ ഓഫർ ഒരു മാസത്തേക്ക് ലഭിക്കാനായി 4,000 രൂപ ചെലവഴിക്കേണ്ടി വരും. ഒറ്റ തവണയായോ അല്ലാതെയോ ഉപഭോക്താവിന് പണം അടയ്ക്കാം. ഈ ഓഫർ നിലവിൽ കേരള സർക്കിളിൽ ലഭ്യമല്ല. ഡൽഹി, നോയിഡ, ഗുഡ്ഗാവ്, ജയ്പൂർ, ഛണ്ഡീഗഡ്, അഹമ്മദാബാദ്, മുംബൈ, ബെംഗളൂരു, പുണെ, ഹൈദരാബാദ്, കൊൽക്കത്ത, സെക്കന്തരാബാദ്, ചെന്നൈ, ബറോഡ, കോയമ്പത്തൂർ എന്നിങ്ങനെ തിരഞ്ഞെടുത്ത സർക്കിളുകളിൽ ഈ ഓഫർ ലഭിക്കും.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Vodafone introduces new rs 229 recharge pack for prepaid customers

Next Story
ബൈ ബൈ ഐ-ടൂണ്‍സ്; 18 വര്‍ഷത്തിന് ശേഷം ആപ്പിളിന്റെ ‘പാട്ടുപെട്ടി’ നിശബ്ദമാകുന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com