/indian-express-malayalam/media/media_files/uploads/2017/01/idea-vodafone.jpg)
മുംബൈ: ബ്രിട്ടന്‍ ആസ്ഥാനമായ പ്രമുഖ ടെലികോം സേവനദാതാവായ വോഡഫോണ്‍ ഐഡിയയുമായി ലയിക്കുന്നു. വോഡഫോണിന്റെ ഇന്ത്യന്‍ യൂണിറ്റ് പ്രധാന എതിരാളികളായ ഐഡിയയുമായി ലയിക്കുമെന്ന് വോഡഫോണ്‍ അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ ഐഡിയയും വോഡഫോണും ലയിക്കുന്നത് ടെലികോം രംഗത്ത് പുതിയ വിപ്ലവത്തിന് വഴിയൊരുക്കിയേക്കും.
ജിയോ സൗജന്യ ഓഫറുകളുമായി രംഗത്തെത്തിയപ്പോള്‍ മറ്റ് മൊബൈല്‍ ഫോണ്‍ സേവനദാതാക്കളെല്ലാം കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഒറ്റയ്ക്ക് പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്ന് മനസ്സിലാക്കിയതോടെയാണ് ഇരുവരും ലയനത്തിന് ഒരുങ്ങാന്‍ തീരുമാനിച്ചത്.
സൗജന്യ സേവനം നല്കിക്കൊണ്ടിരിക്കുന്ന ജിയോയ്ക്ക് ഈ ലയനം വെല്ലുവിളിയായേക്കും. നിലവില്‍ ജിയോയ്ക്ക് 7.2 കോടി വരിക്കാരാണുള്ളത്. 19 ശതമാനം വിപണി വിഹിതമുള്ള വോഡഫോണും 17 ശതമാനം വിപണി വിഹിതമുള്ള ഐഡിയയും ലയിക്കുന്നതോടെ പുതിയ കൂട്ടുകെട്ടായിരിക്കും രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ സേവനദാതാക്കള്‍.
ലയനം പ്രാബല്യത്തില്‍ വന്നാല്‍ ഉപഭോക്താക്കളുടെ എണ്ണം 39 കോടിയോളമാകും. രാജ്യത്തെ ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള എയര്‍ടെല്ലിനെ (27 കോടി) പിന്നിലാക്കാന്‍ ലയനം കാരണമായേക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us