കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക്ഡൗൺ നാലാം ഘട്ടത്തിലേക്കും കടക്കുന്നതോടെ വർക്ക് ഫ്രം ഹോം ചെയ്യുന്നവർക്ക് ആശ്വാസമായി വോഡഫോൺ-ഐഡിയയുടെ ഏറ്റവും പുതിയ ഡബിൾ ഡാറ്റ ഓഫർ. നിലവിലുള്ള മൂന്ന് പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം പ്രതിദിനം രണ്ട് ജിബി അധിക ഡാറ്റയാണ് കമ്പനി ഈ പ്രത്യേക സാഹചര്യത്തിൽ നൽകുന്നത്. ടെലികോം രംഗത്ത് പലപ്പോഴും വലിയ ഓഫറുകളുമായി ഉപഭോക്താക്കളെ ഞെട്ടിക്കാറുള്ള ജിയോയെക്കാളും ഇത്തവണ ഒരുപടി മുന്നിൽ തന്നെയാണ് വോഡഫോൺ-ഐഡിയ.

നിലവിലുള്ള 299 രൂപയുടെയും 449 രൂപയുടെയും 699 രൂപയുടെയും പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പമാണ് ഡബിൾ ഡാറ്റ ലഭ്യമാകുക. വ്യത്യസ്ത കാലാവധികളിൽ കമ്പനി പ്രതിദിനം 2 ജിബി ഹൈസ്‌പീഡ് ഡാറ്റ നൽകിയിരുന്നയിടത്ത് ഇനി മുതൽ 4ജിബി ഹൈസ്പീഡ് ഡാറ്റ ലഭ്യമാകും.

Also Read: 999 രൂപയുടെ പുതിയ പ്ലാനുമായി റിലയൻസ് ജിയോ; അറിയാം ജിയോയുടെ മറ്റ് ക്വാർട്ടർലി പ്ലാനുകളും

299 രൂപയുടെ റീചാർജിനൊപ്പം ദിവസേന അങ്ങനെ 4 ജിബിയുടെ ഡാറ്റ കൂടാതെ അണ്‍ലിമിറ്റഡ് വോയിസ് കോളിങ് എന്നിവ ഉപഭോതാക്കള്‍ക്ക് 28 ദിവസത്തേക്കു ലഭിക്കുന്നതാണ്. കൂടാതെ വോഡഫോൺ പ്ലേ സീഫൈവ് എന്നീ ആപ്ലിക്കേഷനുകളിൽ 28 ദിവസത്തേക്കു സൗജന്യ സബ്സ്ക്രിബ്ഷനും ലഭിക്കുന്നതാണ് .

56 ദിവസത്തെ കാലാവധിയുള്ള പ്ലാനാണ് 499 രൂപയുടേത്. 499 രൂപയ്ക്ക് ഇനി റീചാർജ് ചെയ്യുമ്പോൾ ദിവസേന അങ്ങനെ 4 ജിബിയുടെ ഡാറ്റ കൂടാതെ അണ്‍ലിമിറ്റഡ് വോയിസ് കോളിങ് എന്നിവ ഉപഭോതാക്കള്‍ക്ക് 56 ദിവസത്തേക്കു ലഭിക്കുന്നതാണ്. കൂടാതെ വോഡഫോൺ പ്ലേ സീഫൈവ് എന്നീ ആപ്ലിക്കേഷനുകളിൽ 28 ദിവസത്തേക്കു സൗജന്യ സബ്സ്ക്രിബ്ഷനും ലഭിക്കും.

Also Read: വാട്സ്ആപ്പിൽ എങ്ങനെ മെസേജ് ഷെഡ്യൂൾ ചെയ്യാം

699 രൂപയ്ക്ക് ഇനി റീചാർജ് ചെയ്യുമ്പോൾ ദിവസേന 4 ജിബിയുടെ ഡാറ്റ കൂടാതെ അണ്‍ലിമിറ്റഡ് വോയിസ് കോളിങ് ഉപഭോതാക്കള്‍ക്ക് 84 ദിവസത്തേക്കു ലഭിക്കുന്നതാണ്. കൂടാതെ വോഡഫോൺ പ്ലേ സീഫൈവ് എന്നീ ആപ്ലിക്കേഷനുകളിൽ 28 ദിവസത്തേക്കു സൗജന്യ സബ്സ്ക്രിബ്ഷനും ലഭിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook