വോഡഫോൺ-ഐഡിയ ഐഫോൺ ഉപഭോക്താക്കൾക്കായി സെർവിഫൈ പുതിയ പ്ലാനുകൾ ഇന്ത്യയിൽ പുറത്തിറക്കി. 649 രൂപയുടെ വോഡഫോൺ റെഡ് ഐഫോൺ ഫോർഎവർ പ്ലാൻ, ഐഡിയ നിർവാണ ഐഫോൺ ഫോർഎവർ പ്ലാൻ എന്നീ പ്ലാനുകളാണ് പുറത്തിറക്കിയത്. ഈ പ്ലാനിൽ കമ്പനിയുടെ എല്ലാ പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്കും അവരുടെ ഐഫോണുകൾക്ക് ഡാമേജ് പ്രൊട്ടക്ഷൻ ലഭിക്കും. ഡിസ്കൗണ്ട് റേറ്റിൽ ഐഫോൺ അപ്ഗ്രേഡ് ചെയ്യാനും ഈ പ്ലാനിൽ കഴിയും.

ഈ പ്ലാനിൽ ഉപഭോക്താക്കൾക്ക് ആപ്പിൾ അംഗീകൃത സർവീസ് സെന്ററുകളിൽനിന്നും 2,000 യും ജിഎസ്ടിയും കൊടുത്ത് അവരുടെ ആപ്പിൾ ഐഫോൺ റിപ്പയർ ചെയ്യുന്നതിനും മാറ്റി വാങ്ങുന്നതിനും കഴിയും. വീടിന്റെ വാതിൽക്കൽ എത്തി ഫോൺ വാങ്ങി റിപ്പയർ ചെയ്ത് തിരികെ എത്തിക്കുമെന്നും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ഐഫോൺ ഫോർഎവർ പ്ലാൻ ആക്ടിവേറ്റ് ചെയ്യുന്നതിന് ഉപഭോക്താക്കൾ വോഡഫോൺ, ഐഡിയ സർവീസ് സെന്ററുകളുമായി ബന്ധപ്പെടണം. അവരോട് 649 രൂപയുടെ ഐഫോൺ ഫോർഎവർ പ്ലാൻ ആക്ടിവേറ്റ് ചെയ്യാൻ ആവശ്യപ്പെടുക. അതിനുശേഷം സൗജന്യ ഐഫോൺ ഫോർഎവർ സർവീസിനായി ആപ് സ്റ്റോറിൽനിന്നും ഐഫോൺഎവർ ആപ് ഡൗൺലോഡ് ചെയ്യണം.

അംഗീകൃത സെന്ററുകളിൽനിന്നും ഐഫോൺ വാങ്ങിയവർക്ക് മാത്രമായിരിക്കും ഐഫോൺ ഫോർഎവർ പ്ലാൻ ഉപയോഗപ്പെടുത്താനാവുക. സർവീസ് രജിസ്ട്രേഷൻ സമയത്തെ ഐഫോണിന്റെ കാല പഴക്കം, മോഡൽ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും മറ്റു സേവനങ്ങളെന്നും കമ്പനി പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook