scorecardresearch

എയർടെല്ലിനെ പിന്നിലാക്കി വോഡഫോണ്‍- ഐഡിയ കൂട്ടുകെട്ട്

ലയനത്തോടെ ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സർവ്വീസ് കമ്പനിയെന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് വോഡഫോൺ- ഐഡിയ ലിമിറ്റഡ്

ലയനത്തോടെ ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സർവ്വീസ് കമ്പനിയെന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് വോഡഫോൺ- ഐഡിയ ലിമിറ്റഡ്

author-image
WebDesk
New Update
ഫോണ്‍ വിളിക്ക് വലിയ വില കൊടുക്കേണ്ടി വരും; കോള്‍ നിരക്ക് കുത്തനെ കൂട്ടി വോഡഫോണും എയർടെല്ലും

ഐഡിയ- വോഡഫോൺ ലയനം പൂർത്തിയായി. ഇതോടെ എയർടെല്ലിനെ പിന്തള്ളി ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സർവ്വീസ് കമ്പനിയെന്ന അതികായസ്ഥാനം സ്വന്തമാക്കുകയാണ് ഈ സഖ്യം. നാഷണല്‍ കമ്പനി നിയമ ട്രിബ്യൂണലിന്റെ അംഗീകാരം ലഭിച്ചതോടെയാണ് ലയനം പൂര്‍ത്തിയായത്.

Advertisment

വോഡഫോൺ- ഐഡിയ ലിമിറ്റഡ് എന്നു പേരിട്ടിരിക്കുന്ന പുതിയ കമ്പനിക്ക് 408 മില്യൺ സബ്‌സ്‌ക്രൈബര്‍മാരും 3.4 ലക്ഷം സൈറ്റുകളോടു കൂടിയ വിപുലമായ ബ്രോഡ്ബാൻഡ് നെറ്റ്‌വർക്കും 17 ലക്ഷം റീട്ടെയ്ൽ ഔട്ട്‌ലെറ്റുകളുമുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. കുമാർ മംഗളം ബിർള ചെയർമാനായ പുതിയ ബോർഡിൽ ആറു സ്വതന്ത്ര ഡയറക്ടർമാരടക്കം 12 ഡയറക്ടർമാരാണ് ഉള്ളത്. വോഡഫോൺ- ഐഡിയ ലിമിറ്റഡിന്റെ സിഇഒയായി ബലേഷ് ശർമയും നിയമിതനായി.

ഇന്ത്യയുടെ ടെലികോം വിപണിയിൽ 32.2 ശതമാനം വരുമാന വിഹിതമാണ് ഇതോടെ ഇവർ സ്വന്തമാക്കുന്നത്. ഒപ്പം 60,000 കോടിയുടെ ആസ്തിയും 1.14 ലക്ഷം കോടിയുടെ ബാധ്യതയും ഉണ്ടാവും. രണ്ടു ബ്രാൻഡുകളും നിലനിർത്തികൊണ്ടുപോകാനാണ് കമ്പനിയുടെ തീരുമാനം.

ഈ ലയനത്തോടെ നിലവിൽ ഒന്നാം സ്ഥാനത്തുള്ള ഭാരതി എയർടെല്ലിനെ പിന്നില്ലാക്കുന്നതിനൊപ്പം, ജിയോയുടെ പടയോട്ടത്തോട് മത്സരിക്കാനുള്ള കരുത്തും നേടുകയാണ് വോഡഫോൺ- ഐഡിയ ലിമിറ്റഡ്.

Advertisment
Vodafone Idea Airtel

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: