വോഡഫോൺ 28 ദിവസത്തെ കാലാവധി നൽകുന്ന 50 രൂപയുടെ ഫുൾ ടോക്ടൈം റീചാർജ് പ്ലാൻ പുനരവതരിപ്പിച്ചതായി ടെലികോം ടോക്കിന്റെ റിപ്പോർട്ട്. ഫുൾ ടോക്ടൈം പ്ലാനുകളായ 100, 500 എന്നിവയ്ക്കൊപ്പം പുനരവതരിപ്പിച്ച 10, 1,000, 5,000 രൂപയുടെ പ്ലാനുകളും വോഡഫോൺ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വോഡഫോൺ 50 രൂപയുടെ പ്ലാനിൽ അക്സസ് ഫീ 3 രൂപയും ജിഎസ്ടി 7.63 പൈസയും കുറച്ചതിനുശേഷം 39.37 പൈസയാണ് ക്രൈഡിറ്റാവുക. 28 ദിവസമാണ് പ്ലാനിന്റെ കാലാവധി. കാലാവധിക്കുളളിൽ റീചാർജ് തുക തീർന്നില്ലെങ്കിൽ അടുത്ത തവണ പ്ലാൻ റീചാർജ് ചെയ്യുമ്പോൾ ഈ തുക കൂടി ചേർത്തു കിട്ടും.

വോഡഫോണിന്റെ 100, 500 രൂപയുടെ പ്ലാനിന്റെ കാലാവധി 28, 84 ദിവസമാണ്. 1000, 5000 രൂപയുടെ പ്ലാനിന്റെ കാലാവധി 365 ദിവസമാണ്. രണ്ടു പ്ലാനുകളിലും ഫുൾ ടോക്ടൈം ലഭിക്കും. 10 രൂപയുടെ പ്ലാനിൽ അക്സസ് ഫീ 1 രൂപയും ജിഎസ്ടി 1.53 പൈസയും കുറച്ച് 7.47 പൈസയാണ് കിട്ടുക.

എയർടെൽ അടുത്തിടെ 100, 500 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ പുറത്തിറക്കിയിരുന്നു. രണ്ടു പ്ലാനിന്റെയും കാലാവധി 28 ദിവസമായിരുന്നു. ഇതോടെയാണ് വോഡഫോൺ തങ്ങളുടെ പഴയ പ്ലാനുകൾ പുനരവതരിപ്പിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ