റിലയൻസ് ജിയോ ഓഫറുകൾക്കു പിന്നാലെ വമ്പൻ ഓഫറുകളാണ് മറ്റു ടെലികോം കമ്പനികൾ ഉപഭോക്താക്കൾക്ക് നൽകുന്നത്. ഇപ്പോഴിതാ 4ജി ഹാൻഡ്സെറ്റ് ഉപയോഗിക്കുന്ന പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്ക് കിടിലൻ ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് വോഡഫോൺ.

ഓരോ മാസവും 9 ജിബി ഡാറ്റ സൗജന്യമായി നൽകുകയാണ് വോഡഫോൺ. മൂന്നു മാസമാണ് ഓഫർ കാലാവധി. അതായത് പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്ക് അടുത്ത മൂന്നുമാസത്തേക്ക് 27 ജിബി അധിക ഡാറ്റ ലഭിക്കും. 12 മാസത്തേക്ക് 3 ജിബി വീതം സൗജന്യമായി ലഭിക്കുന്നതാണ് മറ്റൊരു ഓഫർ. പക്ഷേ ഇത് റെഡ് അൺലിമിറ്റഡ് പ്ലാനുകൾ ഉപയോഗിക്കുന്നവർക്ക് മാത്രമായിരിക്കും ലഭിക്കുക. പ്രീപെയ്ഡ് ഉഭോക്താക്കൾക്കും ഈ ഓഫർ ലഭിക്കും. അവർക്ക് 28 ദിവസ കാലയളവിൽ ആയിരിക്കും 9 ജിബി ഡാറ്റ സൗജന്യമായി ലഭിക്കുക.

ഓഫര്‍ ലഭിക്കുന്നതിനായി വോഡഫോണ്‍ വെബ്‌സൈറ്റില്‍ കയറി നമ്പര്‍ നൽകണം. തുടര്‍ന്ന് ലഭിക്കുന്ന ഒടിപി നമ്പര്‍ വീണ്ടും വെബ്‌സൈറ്റില്‍ രേഖപ്പെടുത്തുന്നതോടെ ഓഫര്‍ ലഭിക്കും. ചില നിബന്ധനകളും വോഡഫോൺ ഏർപ്പെടുത്തിയിട്ടുണ്ട്. വെബ്സൈറ്റിൽ ഇതിന്റെ വിവരങ്ങളുമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ