പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി രണ്ടു ഓഫറുകളുമായി വോഡഫോൺ. 28 ദിവസത്തെ കാലാവധിയിൽ അൺലിമിറ്റഡ് വോയിസ് കോളുകളും ദിനംപ്രതി 1 ജിബി ഡേറ്റയും അടങ്ങുന്നതാണ് പുതിയ ഓഫർ. വോഡഫോൺ സൂപ്പർ പ്ലാനിന്റെ ഭാഗമായിട്ടാണ് പുതിയ ഓഫർ പുറത്തിറക്കിയിട്ടുളളത്.

158 രൂപയ്ക്ക് റീചാർജ് ചെയ്താൽ അൺലിമിറ്റഡ് വോയിസ് കോളുകളും ദിനംപ്രതി 1 ജിബി ഡേറ്റയും അടങ്ങുന്നതാണ് ഒരു ഓഫർ. ഈ ഓഫറിൽ ദിനംപ്രതി 250 മിനിറ്റ് സൗജന്യ കോളുകളും ആഴ്ചയിൽ 1000 മിനിറ്റ് സൗജന്യ കോളുകളും ലഭിക്കും. മാത്രമല്ല ദിനംപ്രതി 3ജി/4 ജി ഉപഭോക്താക്കൾക്ക് 1 ജിബി ഡേറ്റയും ലഭിക്കും. 28 ദിവസമാണ് ഈ ഓഫറിന്റെ കാലാവധി.

151 രൂപയുടേതാണ് രണ്ടാമത്തെ പ്ലാൻ. ഈ പ്ലാനിലും അൺലിമിറ്റഡ് വോയിസ് കോളുകളും ദിനംപ്രതി 1 ജിബി ഡേറ്റയും ലഭിക്കും. 28 ദിവസമാണ് ഈ ഓഫറിന്റെയും കാലാവധി. കേരള സർക്കിളിൽ മാത്രമുളള ഉപഭോക്താക്കൾക്കാണ് ഈ പ്ലാൻ ലഭിക്കുക.

റിലയൻസ് ജിയോയുടെ 149 രൂപ പ്ലാനിനെയും എയർടെല്ലിന്റെ 169 പ്ലാനിനെയും കടത്തിവെട്ടുക എന്ന ലക്ഷ്യത്തോടെയാണ് വോഡഫോൺ പുതിയ ഓഫർ പുറത്തിറക്കിയിട്ടുളളത്. 28 ദിവസത്തെ കാലാവധിയിൽ അൺലിമിറ്റഡ് വോയിസ് കോളുകൾ, ദിനംപ്രതി 100 എസ്എംഎസ്സ്, ദിനംപ്രതി 1.5 ജിബി ഡേറ്റ എന്നിവയാണ് ജിയോയുടെ 149 രൂപ പ്ലാനിന്റെ പ്രത്യേകതകൾ. എയർടെല്ലിന്റെ 169 രൂപ പ്ലാനിൽ 4ജി ഹാൻഡ്സെറ്റ് ഉപഭോക്താക്കൾക്ക് 28 ദിവസത്തെ കാലാവധിയിൽ അൺലിമിറ്റഡ് കോൾ, ദിനംപ്രതി 100 എസ്എംഎസ്സ, ദിനംപ്രതി ജിബി ഡേറ്റ എന്നിവയാണ് ലഭിക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ