വിവോ വൈ 91 ന് ഇന്ത്യയിൽ വില കുറഞ്ഞു. ജനുവരിയിൽ 10,990 രൂപയ്ക്കാണ് ഫോൺ ഇന്ത്യയിൽ പുറത്തിറക്കിയത്. 9,990 രൂപയ്ക്ക് ഇപ്പോൾ ഫോൺ വാങ്ങാം. കമ്പനിയുടെ ഇ സ്റ്റോറുകൾ വഴിയും ആമസോൺ, പേടിഎം വഴിയും മാത്രമായിരിക്കും വിലക്കുറവിൽ ഫോൺ വാങ്ങാനാവുക.
വിവോ വൈ 91 2 ജിബി റാം, പുറകിൽ ഡ്യുവൽ ക്യാമറ, വാട്ടർഡ്രോപ് സ്റ്റൈൽ ഡിസ്പ്ലേ നോച്ച് എന്നിവയോടെയാണ് എത്തിയത്. 6.22 ഇഞ്ച് എച്ച്ഡി +ഹാലോ ഫുൾവ്യൂ ഡിസ്പ്ലേയാണ് ഫോണിനുളളത്. 88.6 ശതമാനം സ്ക്രീൻ ടു ബോഡി റേഷ്യോ ഫോണിനുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. മീഡിയടെക് ഹീലിയോ പി22 പ്രൊസസറാണ് ഫോണിന് കരുത്തേകുന്നത്. 2 ജിബി റാമിനൊപ്പം 32 ജിബി ഇന്റേണൽ സ്റ്റോറേജുമായാണ് ഫോൺ എത്തിയത്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 256 ജിബി വരെ കൂട്ടാം.
ആൻഡ്രോയിഡ് 8.1 ഓറിയോ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഫോണിന്റേത്. 4,030 എംഎഎച്ച് നോൺ റിമൂവബിൾ ബാറ്ററിയാണ്. ഡ്യുവൽ ക്യാമറയാണ് ഫോണിനുളളത്.