scorecardresearch

Vivo Y33T: വിവോ വൈ33ടി ഇന്ത്യൻ വിപണിയിൽ; അറിയേണ്ടതെല്ലാം

പുതിയ വിവോ ഫോണിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം

പുതിയ വിവോ ഫോണിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം

author-image
Tech Desk
New Update
Vivo Y33T: വിവോ വൈ33ടി ഇന്ത്യൻ വിപണിയിൽ; അറിയേണ്ടതെല്ലാം

Vivo Y33T launched in India with Snapdragon 680: All you need to know: വിവോയുടെ ഏറ്റവും പുതിയ ഫോണായ വിവോ വൈ33ടി ഇന്ത്യയിൽ അവതരിപ്പിച്ചു. വാട്ടർ ഡ്രോപ്ലെറ്റ്-സ്റ്റൈൽ നോച്ച് ഡിസൈനിലുള്ള ഡിസ്പ്ലേ, പിന്നിൽ ട്രിപ്പിൾ ക്യാമറ തുടങ്ങിയ സവിശേഷതകളോടെയാണ്ഈ പുതിയ മിഡ് റേഞ്ച് ഫോൺ വരുന്നത്.

പുതിയ വിവോ ഫോണിനെക്കുറിച്ച് നിങ്ങൾക്ക് അറിയേണ്ടതെല്ലാം ഇതാ.

Vivo Y33T: Pricing - വിവോ വൈ33ടി: വില

Advertisment

വിവോ വൈ33ടിയുടെ വില 18,990 രൂപയാണ്, ഏക സ്റ്റോറേജ് വേരിയന്റിൽ മാത്രമാണ് ഈ ഫോൺ ലഭിക്കുക. ഫ്ലിപ്കാർട്ട്, ആമസോൺ, വിവോ ഇന്ത്യ ഇ-സ്റ്റോർ, പേടിഎം, ടാറ്റ, ബജാജ് ഫിൻസെർവ് ഇഎംഐ സ്റ്റോർ, എന്നിവയിലൂടെയും മറ്റു മൊബൈൽ സ്റ്റോറുകളിലൂടെയും ഫോൺ വാങ്ങാം. മിഡ്‌ഡേ ഡ്രീം, മിറർ ബ്ലാക്ക് എന്നിങ്ങനെ രണ്ട് നിറങ്ങളിൽ ഫോൺ ലഭ്യമാകും.

Vivo Y33T: Specifications - വിവോ വൈ33ടി: സവിശേഷതകൾ

വിവോ വൈ33ടി 90ഹേർട്സ് റിഫ്രഷ് നിരക്ക് നൽകുന്ന 6.58-ഇഞ്ച് ഫുൾ എച്ച്ഡി+ ഇൻ-സെൽ ഡിസ്‌പ്ലേയിലാണ് വരുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 680 ചിപ്‌സെറ്റ് കരുത്ത് നൽകുന്ന ഫോണിൽ 18വാട്ട് ഫാസ്റ്റ് ചാർജിങ് ലഭിക്കുന്ന 5,000എംഎഎച്ച് ബാറ്ററിയാണ് നൽകിയിരിക്കുന്നത്. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഒരൊറ്റ വേരിയന്റിലാണ് ഫോൺ വരുന്നത്.

ഇതിലൊരു വെർച്വൽ റാം ഫീച്ചറും വിവോ ഉൾപ്പെടുത്തിയിട്ടുണ്ട്, കൂടാതെ മൈക്രോ എസ്ഡി കാർഡ് വഴി ഇന്റേണൽ സ്റ്റോറേജ് 1ടിബി വരെ വികസിപ്പിക്കാനും കഴിയും. ഫൺടച്ച്ഒഎസ് 12 സ്കിനുമായി ആൻഡ്രോയിഡ് 11 ലാണ് വിവോ വൈ33ടി പ്രവർത്തിക്കുന്നത്.

Advertisment

പിന്നിൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് ഫോണിന് നൽകിയിരിക്കുന്നത്, 50എംപി പ്രൈമറി സെൻസർ 2എംപി ഡെപ്ത് സെൻസർ 2എംപി മാക്രോ ലെൻസ് എന്നിവയാണ് ഇതിൽ വരുന്നത്. മുന്നിൽ 16എംപിയുടെ സെൽഫി ക്യമറയാണ് നൽകിയിരിക്കുന്നത്. 4ജി എൽടിഇ, വൈഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്/ എ-ജിപിഎസ്, എഫ്എം റേഡിയോ, യുഎസ്‌ബി ടൈപ്പ്-സി പോർട്ട് എന്നി കണക്റ്റിവിറ്റി ഓപ്ഷനുകളും നല്കിയിരിക്കുന്നു.

Also Read: മോട്ടോ ജി71 5ജി ഇന്ത്യൻ വിപണിയിൽ; വിലയും ഫീച്ചറുകളും അറിയാം

Vivo

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: