Vivo Y20A launched in India- വിവോ വൈ20എ: വിവോയുടെ പുതിയ ബജറ്റ് ഫോൺ

നെബുല ബ്ലൂ, ഡോൺ വൈറ്റ് എന്നി രണ്ട് കളർ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാണ്

vivo y20a, vivo y20a specs, vivo y20a launch date, vivo y20a price india, vivo y20a comparison

Vivo Y20A launched in India for Rs 11,490: 2020ന്റെ അവസാന സമയത്ത് പുതിയ ഒരു ബജറ്റ് ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ് വിവോ. വിവോയുടെ വിവോ വൈ 20 എ ഇന്ത്യയിൽ പുറത്തിറക്കി. 11,490 രൂപയാണ് വിവോ വൈ 20 എയുടെ വില. ഇത് 2021 ജനുവരി 2 മുതൽ വിവോയുടെ ഇ-സ്റ്റോർ, ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകൾ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ലഭ്യമാവും. നെബുല ബ്ലൂ, ഡോൺ വൈറ്റ് എന്നി രണ്ട് കളർ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാണ്.

മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി ഫോണിലെ ഇന്റേണൽ സ്റ്റോറേജ് വർധിപ്പിക്കാനാവും. എന്നാൽ എത്രത്തോളം വർധിപ്പിക്കാനാവുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. അതുപോലെ, പ്രോസസ്സർ ഏതാണെന്നും കമ്പനി പരാമർശിച്ചിട്ടില്ല. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 460 പ്രോസസറാണ് വിവോ വൈ 20 മോഡലിന്. വൈ 20 എ മോഡലിലും ഈ പ്രോസസർ ആണോ എന്ന കാര്യം വ്യക്തമല്ല.

വിവോ വൈ 20 എയിൽ 20: 9 വ്യൂവിങ്ങ് റേഷ്യോ ഉള്ള 6.51 ഇഞ്ച് ഹാലോ ഐവ്യൂ എച്ച്ഡി + ഡിസ്‌പ്ലേയാണുള്ളത്. സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്കാനർ ഉപയോഗിച്ച് 0.26 സെക്കൻഡിനുള്ളിൽ ഡിവൈസ് അൺലോക്കുചെയ്യാം. ആൻഡ്രോയിഡ് 10-ൽ ഫൺടച്ച് ഒ.എസ് 11 ഉപയോഗിച്ച് ഇത് പ്രവർത്തിക്കും. 13 എംപി പ്രൈമറി ക്യാമറ, 2 എംപി ബോക്കെ ക്യാമറ, 2 എംപി മാക്രോ ക്യാമറ എന്നിവയുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് പിറകിൽ. മുൻവശത്ത് 8 എംപി സെൽഫി ക്യാമറയുണ്ട്.

10വാട്ട് ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിഷൽ. ഫോണിൽ 17 മണിക്കൂർ എച്ച്ഡി മൂവി സ്ട്രീമിംഗും 10 മണിക്കൂർ ഗെയിമിംഗും ചെയ്യാൻ ഈ ബാറ്ററി പര്യാപ്തമാണെന്ന് വിവോ അവകാശപ്പെടുന്നു. ഓൺലൈൻ കണ്ടമ്റുകൾക്കായി ബാറ്ററി മികച്ചതാണെന്ന് തോന്നുമെങ്കിലുംകോൾ ഓഫ് ഡ്യൂട്ടി മൊബൈൽ, ഗരേന ഫ്രീ ഫയർ പോലുള്ള ഫസ്റ്റ്-പേഴ്‌സൺ ഷൂട്ടർ (എഫ്പിഎസ്) ഗെയിമുകൾ എളുപ്പത്തിൽ പ്രവർത്തിപ്പിക്കാൻ കഴിയുമോ എന്ന് ഇനിയും കണ്ടെത്താനായിട്ടില്ല.

റെഡ്മി നോട്ട് 9, മോട്ടോ ജി 9, റിയൽ‌മീ നർസോ 20, നോക്കിയ 2.4, മൈക്രോമാക്‌സ് ഇൻ നോട്ട് 1 തുടങ്ങിയവയോട് മത്സരിച്ചാണ് വിവോ വൈ 20 എ 11,490 രൂപയ്ക്ക് വിപണിയിലെത്തുക. വിവോ വൈ 20 എയുടെ വില വിവോ വൈ 20യുടേതിനേക്കാൾ 1,500 രൂപ കുറവാണ്.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Vivo y20a launch india price date specs availability

Next Story
ഫാസ്ടാഗ് സ്വന്തമാക്കാം ബാങ്കിൽ പോകാതെ; ഗൂഗിൾ പേയുമായി കൈകോർത്ത് ഐസിഐസിഐ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express