ഇന്ത്യയിൽ വിവോ എക്സ് 60 യുടെ വില കുറച്ചു; ഓഫറും സവിശേഷതകളും അറിയാം

ഇന്ന് മുതൽ വിവോ ഇന്ത്യയുടെ ഓൺലൈൻ സ്റ്റോറിലും പ്രമുഖ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിലും എല്ലാ ഓഫ്‌ലൈൻ റീട്ടെയിൽ ഔട്ലറ്റുകളിലും പുതിയ വിലയിലും ഓഫറിലും ഫോൺ ലഭിക്കും

Vivo X60, Vivo X60 price cut, Vivo X60 discount, Vivo X60 offers, vivo phones, Vivo X60 specs, Vivo X60 features, ie malayalam

ഇന്ത്യയിൽ വിവോ എക്സ്60 യുടെ വില കുറച്ചു. 3,000 രൂപ വരെ വിലക്കിഴിവാണ് ചൈനീസ് കമ്പനി വിവിധ മോഡലുകൾ വാഗ്ദാനം ചെയ്യുന്നത്. വിവോ എക്സ്60 ന്റെ 8ജിബി റാം + 128ജിബി സ്റ്റോറേജ് പതിപ്പിന്റെ വില 37,990 രൂപയിൽ നിന്ന് 34,990 രൂപ ആയാണ് കുറച്ചത്. 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് ഇപ്പോൾ 39,990 രൂപയാണ് വില. 41,990 രൂപയ്ക്കാണ് ഈ മോഡൽ ആദ്യം പുറത്തിറക്കിയിരുന്നത്. 2,000 രൂപയുടെ കിഴിവാണ് ഇതിൽ ലഭിക്കുന്നത്.

കൂടാതെ, എച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഇഎംഐ ഇടപാടുകൾ എന്നിവയിൽ വിവോ 5,000 രൂപ വരെ ക്യാഷ്ബാക്കും നൽകുന്നു. ഇന്ന് മുതൽ വിവോ ഇന്ത്യയുടെ ഓൺലൈൻ സ്റ്റോറിലും പ്രമുഖ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിലും എല്ലാ ഓഫ്‌ലൈൻ റീട്ടെയിൽ ഔട്ലറ്റുകളിലും പുതിയ വിലയിലും ഓഫറിലും ഫോൺ ലഭിക്കും. 12 മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ഉണ്ട്.

Vivo X60 series: Specifications, features – വിവോ എക്സ് 60 സീരീസ്: സവിശേഷതകൾ

വിവോ എക്സ് 60ൽ 120ഹേർട്സ് റിഫ്രഷ് റേറ്റും 240ഹേർട്സ് പ്രതികരണ നിരക്കും നൽകുന്ന 6.56 ഇഞ്ച് അമോഎൽഇഡി ഡിസ്പ്ലേയാണ്. ഫുൾ എച്ഡി+ റെസല്യൂഷനിലാണ് ഡിസ്പ്ലേ പ്രവർത്തിക്കുന്നത്. കോർണിംഗ് ഗൊറില്ല ഗ്ലാസ് 6ന്റെ സംരക്ഷണം ഡിസ്‌പ്ലേയ്ക്ക് നൽകിയിരിക്കുന്നു. മിഡ്‌നൈറ്റ് ബ്ലാക്ക്, ഷിമ്മർ ബ്ലൂ നിറങ്ങളിൽ ഫോൺ ലഭ്യമാണ്.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 പ്രോസസറാണ് ഫോണിന് കരുത്ത് നൽകുന്നത്. ഇതിനെ അഡ്രിനോ 650 ജിപിയുവുമായി ജോഡി ചേർത്തിരിക്കുന്നു.33 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണ നൽകുന്ന 4,300എം എഎച്ബാറ്ററിയാണ് ഇതിൽ വരുന്നത്. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള ഫൺടച് ഒഎസ് 11.1ലാണ് വിവോ എക്സ് 60 പ്രവർത്തിക്കുന്നത്.

48 എംപി സോണി ഐഎംഎക്സ് 598 പ്രധാന ക്യാമറ, 13 എംപി സെൻസർ, 13 എംപി ഷൂട്ടർ എന്നിവയുൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവുമായാണ് വിവോ എക്സ് 60 വരുന്നത്. പ്രധാന സെൻസർ ഒപ്റ്റിക്കൽ സ്റ്റെബിലൈസേഷനെ പിന്തുണയ്ക്കുന്നു. മുൻവശത്ത് 32 എംപി സെൽഫി ക്യാമറയുമുണ്ട്.

Also read: ഈ ഓണക്കാലത്ത് വാങ്ങാവുന്ന 20,000 രൂപയിൽ താഴെ വിലവരുന്ന മൊബൈൽ ഫോണുകൾ

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Vivo x60 gets price cut in india now on sale for rs 34990 check offers and other details

Next Story
ലെനോവോ മുതൽ എച്ച്പി വരെ; 50,000 രൂപയിൽ താഴെ വിലവരുന്ന മികച്ച ഓൾ ഇൻ വൺ ഡെസ്ക്ടോപ്പുകൾbest All in One desktops, Best AiOs, best all in one computers, best all in one desktops. AIO under 50000, all in one desktop under 50000, all in one under 50000, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com