വിവോയുടെ മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ വി25 പ്രോ ഇന്ത്യയില്‍ പുറത്തിറങ്ങി. മുന്‍ സീരീസുകള്‍ക്ക് സമാനമായി നിറം മാറ്റുന്ന ഗ്ലാസ് ബാക്ക് ഡിസൈന്‍ ലഭ്യമാണെങ്കിലും ഇത്തവണ, വി25 പ്രോ ഒരു സെയിലിംഗ് ബ്ലൂ ഓപ്ഷനിലാണ് വരുന്നത്, സൂര്യപ്രകാശത്തിന്റെയും യുവി ലൈറ്റിന്റെയും സാന്നിദ്ധ്യം നിറം കറുപ്പാക്കി മാറ്റും. വി25 പ്രോ കറുപ്പ് നിറത്തിലും ലഭ്യമാണ്, ഇത് നിറം മാറുന്നതല്ല.
വിവോ വി25 പ്രോ: ഇന്ത്യയിലെ വില, വില്‍പ്പന തീയതി, ലോഞ്ച് ഓഫറുകള്‍
വിവോ വി25 പ്രോയ്ക്ക് 8ജിബി റാമിനൊപ്പം 128ജിബി സ്‌റ്റോറേജുമുണ്ട്. 35,999 രൂപയിലാണ് വില തുടങ്ങുന്നത്. 39,999 രൂപയുടേതിന് 12 ജിബി റാം + 256 ജിബി സ്റ്റോറേജ് ഓപ്ഷനും ലഭ്യമാകും. ഓഗസ്റ്റ് 25 മുതല്‍ ഫോണ്‍ ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തുമെന്നും പ്രീ-ബുക്കിംഗ് ഇന്ന് ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.
വിവോ വി 25 പ്രോയെ വ്യത്യസ്തമാക്കുന്നത്
പ്രധാനമായും ഡിസൈനാണ് വിവോ വി 25 പ്രോയുടെ പ്രധാന ആകര്‍ഷണം. കര്‍വ്ഡ് ഫ്രണ്ട് ഡിസ്പ്ലേയിലും നിറം മാറുന്ന പിന്‍ഭാഗവും മറ്റൊരു സവിശേഷതയാണ്. ഡിസൈന്‍ മുഴുവനും ഗ്ലാസ് ആയതുകൊണ്ട് ഫോണിന് പ്രീമിയം ലുക്ക് നല്‍കുന്നു. 6.53 ഇഞ്ച് ഡിസ്പ്ലേ, ഫുള്‍ എച്ച്ഡി+ റെസല്യൂഷന്‍, അമോലെഡ് സ്‌ക്രീന്‍ എന്നിവയും പ്രത്യേകതകളാണ്. 120 ഹെഡ്‌സ് വരെ മാറ്റം വരുത്താം. ഫോണിന് ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറും പ്രത്യേകതയിലൊന്നാണ്.
മീഡിയടെക് ഡൈമെന്‍സിറ്റി 1300 പ്രൊസസറിലാണ് വിവോ വി25 പ്രോ പ്രവര്‍ത്തിക്കുന്നത്. ബാക്ക് ക്യാമറ 64എംപിയും 8എംപി അള്‍ട്രാ വൈഡും 2എംപി മാക്രോ ക്യാമറയുമാണ്. വി സീരീസിലും മികച്ച ലോ-ലൈറ്റ് ഫോട്ടോഗ്രാഫി ഉള്‍പ്പെടെ നിരവധി മാറ്റങ്ങള്‍ ക്യാമറയില്‍ കൊണ്ടുവന്നതായും വിവോ അവകാശപ്പെടുന്നു. ഫ്രണ്ട് ക്യാമറ 32എംപിയാണ്.
ക്യാമറവിവോ വി 25 പ്രോയ്ക്ക് 4830 എംഎഎച്ച് ബാറ്ററിയും 66 വാട്ട് ഫാസ്റ്റ് ചാര്‍ജിംഗും ഉണ്ട്. FunTouch OS 12 അടിസ്ഥാനമാക്കിയുള്ള ആന്‍ഡ്രോയിഡ് 12 ല്‍ ഫോണ്‍ പ്രവര്‍ത്തിപ്പിക്കുന്നു. രണ്ട് സോഫ്റ്റ്വെയര്‍ അപ്ഡേറ്റുകള്‍ക്കും മൂന്ന് വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകള്‍ക്കും യോഗ്യമായിരിക്കും.