scorecardresearch
Latest News

വിവൊ വി 25 5 ജി വിപണിയില്‍; വിലയും സവിശേഷതകളും

50 എംപി വരുന്ന സെല്‍ഫി ക്യാമറയിലും 4 കെ വീഡിയോകള്‍ ചിത്രീകരിക്കാം

വിവൊ വി 25 5 ജി വിപണിയില്‍; വിലയും സവിശേഷതകളും

കഴിഞ്ഞ മാസമാണ് വിവൊ വി 25 പ്രൊ ലോഞ്ച് ചെയ്തത്. ഇപ്പോഴിതാ വിവൊ വി 25 5 ജി വിപണിയിലെത്തിച്ചിരിക്കുകയാണ് കമ്പനി. സവിശേഷതകള്‍ പരിശോധിക്കാം.

മീഡിയടെക് ഡൈമെന്‍സിറ്റി 900 ചിപ്സെറ്റാണ് ഫോണില്‍ വരുന്നത്. 6.44 ഇഞ്ചാണ് ഡിസ്പ്ലെ. ഫുള്‍എച്ച്ഡി അമോഎല്‍ഇഡി സ്ക്രീനില്‍ 90 ഹേര്‍ട്സ് വരെ റിഫ്രഷ് റേറ്റ് ലഭിക്കും. എട്ട് ജിബി റാം-128 ജിബി സ്റ്റോറേജ്, 12 ജിബി റാം-256 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളാണുള്ളത്.

ട്രിപ്പിള്‍ ക്യാമറയാണ് വിവൊ വി 25 5 ജിയില്‍. 64 മെഗാ പിക്സലാണ് (എംപി) പ്രധാന ക്യാമറ, എട്ട് എംപി അള്‍ട്രാ വൈഡും, രണ്ട് എംപി മാക്രൊ ലെന്‍സും ഒപ്പമുണ്ട്. സെല്‍ഫി ക്യാമറ 50 എംപിയാണ്. 30 എഫ്പിഎസില്‍ 4 കെ വീഡിയോ ഷൂട്ട് ചെയ്യാന്‍ സാധിക്കും.

44 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയോടെ 4,500 എംഎഎച്ചാണ് ബാറ്ററി. എലഗന്റ് ബ്ലാക്ക്, സര്‍ഫിങ് ബ്ലൂ എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് ഫോണ്‍ വില്‍പ്പനയ്ക്കെത്തുന്നത്. ഫ്ലിപ്കാര്‍ട്ടിലൂടെയും വിവൊ ഇന്ത്യയുടെ ഓണ്‍ലൈന്‍ സ്റ്റോറിലൂടെയും ഫോണ്‍ പ്രി ഓര്‍ഡര്‍ ചെയ്യാന്‍ കഴിയും.

എട്ട് ജിബി റാം വരുന്ന വേരിയന്റിന് 27,999 രൂപയാണ് വില. 12 ജിബി റാം വരുന്നതിന് 31,999 രൂപയും. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്കുകളുടെ കാര്‍ഡുള്ളവര്‍ക്ക് 2,500 രൂപ വരെ കിഴിവ് ലഭിക്കും.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Vivo v25 5g launched check specs price and other details