മുംബൈ: കമ്പനിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണായ വിവോ വി23ഇ 5ജി ഇന്ത്യയില്‍ ലോഞ്ച് ചെയ്തിരിക്കുകയാണ് വിവോ. കഴിഞ്ഞ മാസം പുറത്തിറങ്ങിയ വി23, വി23 പ്രൊ എന്നിവയുടെ പിന്‍ഗാമിയായാണ് പുതിയ ഫോണെത്തുന്നത്. വി23ഇ 5ജി സവിശേഷതകള്‍ പരിശോധിക്കാം.
വി23ഇ 5ജി സവിശേഷതകള്‍
വി23ഇ 5ജി വേരിയന്റെത്തുന്നത് എട്ട് ജിബി റാം, 128 ജിബി സ്റ്റോറേജ്, ഒപ്പം 2ജി എക്സ്റ്റന്‍ഡഡ് റാമിലുമാണ്. 6 എന്‍എം മീഡിയടെക് ഡൈമെന്‍സിറ്റി 810 ചിപ്സെറ്റിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 172 ഗ്രാമാണ് ഫോണിന്റെ ഭാരം. 7.32 മില്ലി മീറ്റര്‍ കട്ടിയും വരുന്നു. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള വിവോയുടെ ഫൺടച്ച് ഒഎസ് 12 ആണ് ഫോണില്‍ വരുന്നത്.
പ്രധാന ക്യാമറ 50 മെഗാ പിക്സലാണ് (എംപി). എട്ട് എംപി വൈഡ് ആങ്കിള്‍ സെന്‍സറും, രണ്ട് എംപി മാക്രൊ ക്യാമറയുമുണ്ട്. 44 എംപിയാണ് സെല്‍ഫി ക്യാമറ.
6.44 ഇഞ്ച് അമൊഎല്‍ഇഡി ഡിസ്പ്ലെയാണ് ഫോണില്‍ വരുന്നത്. 2400×1080 ആണ് സ്ക്രീന്‍ റെസലൂഷന്‍. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനര്‍ ഫോൺ അൺലോക്ക് ചെയ്യാം. 4050 എംഎച്ച് ബാറ്ററി 44W ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെയാണ് വരുന്നത്. കേവലം 30 മിനുറ്റിനുള്ളില്‍ ഫോണ്‍ ഫുള്‍ ചാര്‍ജ് ആകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
സണ്‍ഷൈന്‍ ഗോള്‍ഡ്, മിഡ്നൈറ്റ് ബ്ലൂ എന്നിങ്ങനെ രണ്ട് നിറങ്ങളിലായാണ് ഫോണ്‍ വിപണിയിലെത്തുന്നത്. 25,990 രൂപയാണ് ഫോണിന്റെ അടിസ്ഥാന വില. വി23യുമായി (29,990 രൂപ) താരതമ്യപ്പെടുത്തുമ്പോള്‍ വില കുറവാണ്.
Also Read: റെഡ്മി നോട്ട് 11എസ്, റിയൽമി 9 പ്രോ+ ഫോണുകൾ ഇന്നുമുതൽ വില്പനയ്ക്ക്; വിലയും സവിശേഷതകളും അറിയാം