scorecardresearch

കളർ ചേഞ്ചിങ് ഗ്ലാസ്, ഡ്യൂവൽ സെൽഫി ക്യാമറ; പുത്തൻ ഫീച്ചറുകളുമായി വിവോ വി23, വി23 പ്രോ വിപണിയിൽ

രണ്ട് ഫോണുകളുടെയും സവിശേഷതകളും, വിലയും താഴെ അറിയാം

രണ്ട് ഫോണുകളുടെയും സവിശേഷതകളും, വിലയും താഴെ അറിയാം

author-image
Tech Desk
New Update
Vivo V23, Vivo V23 features, Vivo V23 price in India, Vivo V23 specifications, Vivo V23 pro price in India, Vivo V23 vs Vivo V23 Pro, Vivo V23 Pro specifications, Vivo V23 sale, Vivo V23 Pro sale date

ഡിസൈൻ, സെൽഫി ക്യാമറ, പെർഫോമൻസ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വിവോ അതിന്റെ ഏറ്റവും പുതിയ വി23 സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചു. പിന്നിൽ നിറം മാറുന്ന ഫ്ലൂറോയിറ്റ് എജി ഗ്ലാസുമായാണ് ഈ വി23 വി23 പ്രോ മോഡലുകൾ വരുന്നത്. എന്നാൽ 'ഗോൾഡ് കളർ' വേരിയന്റിൽ മാത്രമേ ഇത് ലഭ്യമാകൂ, വെളിച്ചം തട്ടുമ്പോൾ പച്ച ഷേഡ് വരുന്ന തരത്തിലാണ് ഇതിന്റെ രൂപകൽപന. രണ്ട് ഫോണുകളുടെയും സവിശേഷതകളും, വിലയും താഴെ അറിയാം.

Advertisment

Vivo V23, V23 Pro: Price in India, sale date - വിവോ വി23, വി23 പ്രോ: ഇന്ത്യയിലെ വില, വിൽപ്പന തീയതി

വിവോ വി23 8ജിബി റാം ഓപ്ഷന് 29,990 രൂപ മുതലാണ് വില, ഇതിന്റെ12ജിബി റാം ഓപ്ഷന് 34,990 രൂപയാണ് വില. വി23 പ്രോ 8ജിബി റാം ഓപ്ഷന് 38,990 രൂപ മുതലാണ് വില, ഇതിന്റെ 12ജിബിക്ക് 43,990 രൂപ വിലവരും. 2022 ജനുവരി അഞ്ചു മുതൽ ഫോണുകളുടെ പ്രീ-ബുക്കിങ് ആരംഭിക്കും. വിവോ വി23 പ്രോ ജനുവരി 13 മുതലും വി23 ജനുവരി 19 മുതലും ലഭ്യമാകും.

വിവോയുടെ വെബ്‌സൈറ്റിലൂടെ ഫോൺ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് 10 ശതമാനം ക്യാഷ്ബാക്കും വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഇത് ഐസിഐസിഐ ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾക്ക് മാത്രമാണ്. ഏത് നാശനഷ്ടത്തിനും ആറ് മാസം വരെ വാറന്റിയും 2500 രൂപ ക്യാഷ്ബാക്കും കാഷിഫൈയുമായി സഹകരിച്ച് 70 ശതമാനം വരെ ബൈബാക്ക് മൂല്യവും വാഗ്ദാനം ചെയ്യുന്നു. ഫ്ലിപ്പ്കാർട്ടിൽ, കാഷിഫൈ എക്സ്ചേഞ്ച് ഓപ്ഷനും വി ഷീൽഡ് പരിരക്ഷയും സഹിതം ആറ് മാസത്തേക്ക് ഉപകരണം മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് ഫോണിന് 3000 രൂപയുടെ ഇൻസ്റ്റന്റ് ക്യാഷ്ബാക്കും ലഭിക്കും.

Advertisment

Vivo V23, V23 Pro specifications, features - വിവോ വി23, വി23 പ്രോ: സവിശേഷതകൾ

രണ്ട് ഫോണുകളും രണ്ട് കളർ ഓപ്ഷനുകളിലാണ് വരുന്നത്, പിന്നിൽ നിറം മാറുന്ന ഗ്ലാസ് ഉള്ള സൺഷൈൻ ഗോൾഡ്, സ്റ്റാർഡസ്റ്റ് ബ്ലാക്ക് എന്നിവയാണത്. പിന്നിൽ മാറ്റ് ഫിനിഷിങ് നിലനിർത്താനും വിവോയ്ക്ക് കഴിഞ്ഞിട്ടുണ്ട്, അതിനാൽ പിൻഭാഗം ഫിംഗർ റെസിസ്റ്റന്റ് ആണെന്നും കമ്പനി അവകാശപ്പെടുന്നു. രണ്ട് ഫോണുകളും ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള ഫൺടച് ഒഎസ് 12ൽ ആണ് പ്രവർത്തിക്കുന്നത്. വി23 സീരീസ് അൾട്രാ സ്ലിം ഡിസൈനോടെയാണ് വരുന്നത്. എന്നാൽ രണ്ട് ഉപകരണങ്ങളിലും ഹെഡ്‌ഫോൺ ജാക്ക് അല്ലെങ്കിൽ മൈക്രോ എസ്ഡി സ്ലോട്ടുകളില്ല. എന്നാൽ 3.5 എംഎം ഇയർഫോൺ ജാക്ക് അഡാപ്റ്ററിനൊപ്പം ഇയർഫോണുകൾ കമ്പനി ബോക്സിൽ നൽകുന്നുണ്ട്.

വിവോ വി23ക്ക് മീഡിയടെക് ഡിമെൻസിറ്റി 920 ആണ് കരുത്ത് നൽകുന്നത്, 8ജിബി 12ജിബി റാം ഓപ്ഷനുകളിലാണ് ഫോൺ എത്തുന്നത്, ഇത് യഥാക്രമം 128ജിബി, 256ജിബി സ്റ്റോറേജും നൽകുന്നു. രണ്ട് ഫോണുകളിലും 4 ജിബി സ്റ്റോറേജ് എക്സ്റ്റെൻഡഡ് റാമായി ഉപയോഗിക്കാവുന്ന വെർച്വൽ റാം ഫീച്ചറും വാഗ്ദാനം ചെയ്യുന്നു.

ഫോണിന് ഫുൾ എച്ച്‌ഡി+ റെസല്യൂഷൻ ഉള്ള 6.44-ഇഞ്ച് ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്, ഇത് സാധാരണ 60 ഹെർട്‌സ് റിഫ്രഷ് നിരക്കുള്ള അമോലെഡ് സ്‌ക്രീനാണ്. 44വാട്ട് ഫാസ്റ്റ് ചാർജിങ്ങുള്ള 4200 എംഎഎച്ച് ബാറ്ററിയാണ് ഇതിലേത്. പിപിന്നിലായി 64എംപി + 8എംപി അൾട്രാ വൈഡ് ആംഗിൾ ക്യാമറയും ക്ലോസ്-അപ്പ് ചിത്രങ്ങൾക്കായി 2എംപി മാക്രോ ക്യാമറയും നൽകിയിരിക്കുന്നു. മുന്നിലായി 50എംപി + 8എംപി വൈഡ് ആംഗിൾ ക്യാമറയുമാണ് വരുന്നത്. പിൻ ക്യാമറയിൽ നൈറ്റ് മോഡ്, പോർട്രെയിറ്റ് മോഡ്, പ്രോ മോഡ് തുടങ്ങി നിരവധി മോഡുകൾ ഉണ്ട്. രണ്ട് ഫോണുകളിലും ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറുകളാണ് നൽകിയിരിക്കുന്നത്.

അതേസമയം, വിവോ വി 23 പ്രോയ്ക്ക് അൽപ്പം വലിയ 6.56 ഇഞ്ച് ഫുൾ എച്ച്‌ഡി + അമോലെഡ് ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്. 90 ഹെർട്സിന്റെ റിഫ്രഷ് നിരക്കും ഇതിനു ലഭിക്കുന്നു. റാമും സ്റ്റോറേജ് ഓപ്ഷനുകളും വിവോ വി23ക്ക് സമാനമാണെങ്കിലും ഇത് കൂടുതൽ ശക്തമായ മീഡിയടെക് ഡിമെൻസിറ്റി 1200 പ്രോസസറിലാണ് പ്രവർത്തിക്കുന്നത്.

44വട്ട ഫാസ്റ്റ് ചാർജിങ്ങുള്ള 4300 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ . പിന്നിലായി 108എംപി+8എംപി+2എംപി ക്യാമറയാണ് വരുന്നത്. മുന്നിലായി 50എംപി + 8എംപി ഫ്രണ്ട് ക്യാമറയാണ്. ബാക്കി സവിശേഷതകൾ വിവോ വി23ക്ക് സമാനമാണ്.

Vivo Technology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: