/indian-express-malayalam/media/media_files/uploads/2021/06/525bf1f0-51dc-4a7a-991c-b112384e62ae.jpg)
വിവോയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ വിവോ വി21ഇ ഇന്ത്യയിൽ പുറത്തിറങ്ങി. 32എംപിയുടെ സെൽഫി ക്യാമറയും പിന്നിലായി ഡ്യൂവൽ ക്യാമറകളുമായാണ് ഫോൺ എത്തിയിരിക്കുന്നത്. ഒക്ട കോർ മീഡിയടെക് ഡിമെൻസിറ്റി എസ്ഒസി പ്രോസസറിലാണ് ഈ സ്‍മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 8 ജിബി റാമുമായി എത്തുന്ന വിവോ വി21ഇ 5ജിയാണ്. ബാക്കി സവിശേഷതകൾ താഴെ വായിക്കാം.
Vivo V21e 5G: Price - വിവോ വി21ഇ: വില
വിവോ വി21ഇ 5ജിക്ക് 24,990 രൂപയാണ് വില. ഡാർക്ക് പേൾ, സൺസെറ്റ് ജാസ് എന്നീ രണ്ടു കളറുകളിലാണ് ഫോൺ എത്തുന്നത്. വിവോ ഇന്ത്യ ഓൺലൈൻ സ്റ്റോർ, ആമസോൺ, ഫ്ലിപ്കാർട്ട്, ബജെജെ ഫിൻസേർവ് ഇഎംഐ സ്റ്റോർ, ടാറ്റക്ലിക്, പേടിഎം എന്നിവിടങ്ങളിൽ നിന്നും വിവോ വി21ഇ വാങ്ങാൻ സാധിക്കും.
Vivo V21e: Specifications and features - വിവോ വി21ഇ: സവിശേഷതകൾ
വിവോ വി21ഇ 5ജിക്ക് 7.67 മിലിമീറ്റർ കട്ടിയും 167 ഗ്രാം ഭാരവുമാണ് ഉള്ളത്. 6.44 ഇഞ്ച് ഫുൾ എച്ഡി+ (1,080×2,400 പിക്‌സൽസ്) അമോലെഡ് സ്‌ക്രീനുമായാണ് ഈ സ്മാർട്ഫോൺ എത്തിയിരിക്കുന്നത്. മീഡിയടെക് ഡിമെൻസിറ്റി 700 എസ്ഒസി ചിപ്സെറ്റിൽ പ്രവർത്തിക്കുന്ന ഫോണിൽ മാലി ജി57 ജിപിയു ആണ് വരുന്നത്.
8 ജിബി യുടെ എൽപിഡിഡിആർ4എക്സ് റാമിലാണ് ഈ ഫോൺ വരുന്നത്. 128 ജിബിയാണ് ഫോണിന്റെ സ്റ്റോറേജ്, മെമ്മറി കാർഡിന്റെ സഹായത്താൽ ഇത് വർധിപ്പിക്കാൻ സാധിക്കും. ആൻഡ്രോയിഡ് 11 ഒഎസിൽ ഫൺടച്ച് ഒഎസ് 11.1 മുകളിൽ ആയാണ് വിവോ വി21ഇ 5ജി പ്രവർത്തിക്കുന്നത്.
64 എംപി വരുന്ന പ്രധാന ക്യാമറയും 8എംപി വരുന്ന അൾട്രാ വൈഡ് ക്യാമറയും അടങ്ങുന്നതാണ് ഇതിലെ പിൻ ക്യാമറ. സെൽഫിക്കായി 32എംപിയുടെ മുൻ ക്യാമറയാണ് നൽകിയിരിക്കുന്നത്.
Read Also: Best smartphones under 15000: 15,000 രൂപയിൽ താഴെ ഇപ്പോൾ വാങ്ങാവുന്ന സ്മാർട്ട്ഫോണുകൾ
കണക്ടിവിറ്റിക്കായി ഡ്യൂവൽ ബാൻഡ് വൈഫൈ, 5ജി, എൽടിഇ, ബ്ലൂടൂത്ത്, ജിപിഎസ്, യുഎസ്ബി ടൈപ്പ് -സി പോർട്ട് എന്നിവ നല്കിയിരിക്കുന്നു. ഫേസ് അൺലോക്ക് സംവിധാനവും ഡിസ്‌പ്ലേയിൽ ഫിംഗർ പ്രിന്റ് സെൻസറും ഇതിൽ നൽകിയിട്ടുണ്ട്. 44 വാട്ടിന്റെ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 4,000 എംഎഎച് ബാറ്ററിയുമായാണ് വിവോ വി21ഇ 5ജി എത്തുന്നത്. 30 മിനിറ്റിൽ പൂജ്യത്തിൽ ഇന്നും 72 ശതമാനം ചാർജ് ചെയ്യാൻ ഈ സ്‍മാർട്ട്ഫോണിന് സാധിക്കുമെന്ന് കമ്പനി പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.