Vivo V21 launched with 44MP OIS front camera: Check specifications, price: വിവോ തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ടഫോണായ വിവോ വി21 ഇന്ത്യയിലെത്തുന്ന തിയതി പ്രഖ്യാപിച്ചു. 44 എംപിയുടെ ഒഐഎസ് (OIS) മുൻ ക്യാമറ ഉൾപ്പടെ മികച്ച ഫീച്ചറുകളുമായാണ് വിവോ വി21 ഇന്ത്യയിൽ എത്തുന്നത്. ഫോണിന്റെ കൂടുതൽ സവിശേഷതകൾ താഴെ വായിക്കാം.
ഏറ്റവും മൃദുവായ ചെറിയ ഡിസൈനിൽ 7.2എംഎം മാത്രം കട്ടിയുള്ള ബോഡിയാണ് വിവോ വി21ൽ നൽകിയിരിക്കുന്നത്. മുന്നിൽ ഇ3 അമോഎൽഇഡി ഡിസ്‌പ്ലേയും പുറകിൽ എജി മറ്റേ ഗ്ലാസുമാണ് വിവോ ഇതിൽ നൽകിയിരിക്കുന്നത്.
Vivo V21 Specifications and features: വിവോ വി21 സവിശേഷതകൾ
90Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്ന 6.44 ഇഞ്ച് ഫുൾ എച്ഡി പ്ലസ് അമോഎൽഇഡി ഡിസ്‌പ്ലയുമായാണ് വിവോ വി21ൽ നൽകിയിരിക്കുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 800യു എസ്ഓസി പ്രൊസസാറുമായി എത്തുന്ന ഫോണിൽ 8ജിബി വരെ റാമും 256 ജിബി വരെ ഇന്റെർണൽ സ്റ്റോറേജും ലഭിക്കും. ഒപ്പം 3ജിബി അധിക റാം ഇന്റേണൽ സ്റ്റോറേജിൽ നിന്നും എടുക്കാവുന്ന ‘എക്സ്റ്റന്റന്റ് റാം’ ഫീച്ചറും ഫോണിൽ നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 11ൽ ഫൺടച്ച് ഒഎസ് 11.1 ലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.
പിന്നിൽ ട്രിപ്പിൾ ക്യാമറയാണ് വിവോ വി21ൽ നൽകിയിരിക്കുന്നത്. ഇതിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (ഒഐഎസ്) 64എംപിയുടെ പ്രൈമറി ക്യാമറയും 8എംപി വരുന്ന അൾട്രാ വൈഡ് ആംഗിൾ ലെൻസും 2 എംപി മാക്രോ ഷൂട്ടറും നൽകിയിരിക്കുന്നു. 4K വീഡിയോ റെക്കോർഡിങ്, അൾട്രാ വൈഡ് നൈറ്റ് മോഡ്, ആർട് പോർട്രൈറ്റ് വിഡിയോയും ഇതിന്റെ മറ്റു ഫീച്ചറുകളാണ്.
Read Also: സാംസങ് ഗ്യാലക്സി എം42 5ജി സ്മാർട്ഫോൺ ഇന്ത്യയിൽ പുറത്തിറക്കി
ഒഐഎസും ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷൻ (ഇഐഎസ്) ഉൾപ്പടെ വരുന്ന 44എംപി മുൻ ക്യാമറയാണ് വി21 ന്റെ മറ്റൊരു പ്രധാന ഫീച്ചർ. ഈ മുൻ ക്യാമറയിൽ എഐ എക്‌സ്‌ട്രീം നൈറ്റ്, ഓട്ടോ ഫോക്കസ്, ഡ്യൂവൽ എൽഇഡി ലൈറ്റ് സെൻസർ എന്നിവയും നൽകിയിരിക്കുന്നു. എഐ അൽഗോരിതം ഉപയോഗിച്ച് ഇരുണ്ട സ്ഥലങ്ങളിൽ ചിത്രത്തിലെ നോയിസ് കുറക്കുന്ന ഫീച്ചറാണ് മുൻ ക്യമറയിൽ നൽകിയിരിക്കുന്ന എക്‌സ്‌ട്രീം നൈറ്റ് മോഡ്.
33 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 4000mAh ബാറ്ററിയുമായാണ് വിവോ വി21 എത്തുന്നത്. ഇന്ന് ഇറങ്ങുന്ന ഒരു മിഡ് റേഞ്ച് ഫോണിലെ എല്ലാ ഫീച്ചറുകളും ഈ ഫോണിൽ നൽകിയിട്ടുണ്ട്, ആക്സിലറോമീറ്റർ, ആമ്പിയന്റ് ലൈറ്റ് സെൻസർ, പ്രോക്സിമിറ്റി സെൻസർ, ഇ-കോമ്പസ്, ഫിംഗർ പ്രിന്റ് സെൻസർ, ഗൈറോസ്കോപ്പ് ഇവയെല്ലാം ഇതിൽ അടങ്ങിയിരിക്കുന്നു. ഹൈബ്രിഡ് ഡ്യൂവൽ സ്ലിം സ്ലോട്ടാണ് ഈ ഫോണിലേത്. യുഎസ്‌ബി ടൈപ് സി പോർട്ട്, ബ്ലൂടൂത്ത് 5.1, 2.4 GHz വൈഫൈ, ജിപിഎസ്, ഓടിജി, എൻഎഫ്സി സപ്പോർട്ട് എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
Vivo V21 price and availability: വിവോ വി21 വില
വിവോ വ21 രണ്ടു വേരിയന്റുകളിലായാണ് ലഭിക്കുക. 8 ജിബി റാമും, 128 ജിബി സ്റ്റോറേജും വരുന്ന ഫോണിന് 29,990 രൂപയും 256ജിബി ഇന്റെർണൽ സ്റ്റോറേജ് വരുന്നതിന് 32,990 രൂപയുമാണ് വില. ഡസ്ക് ബ്ലൂ, സൺസെറ്റ് ഡാസിൽ, ആർക്ടിക് വൈറ്റ് എന്നീ മൂന്ന് കളറുകളിൽ ലഭ്യമാകുന്ന ഫോൺ മെയ് 6 മുതൽ ഇന്ത്യൻ വിപണയിൽ ലഭ്യമാകും.