Vivo V20 coming to India Features, Specifications: വിവോ വി 20 സ്മാർട്ട്ഫോൺ ഒക്ടോബർ 13 ന് ഇന്ത്യയിൽ വിപണിയിലെത്തും. ഈവർഷം ആഗോള വിപണിയിലെത്തിയ ഫോൺ 20,000 മുതൽ 30,000 രൂപ വരെയുള്ള വിലയിൽ ലഭിക്കുന്ന ഫോണുകളിൽ ഏറ്റവും സ്ലിം ആയ സ്മാർട്ട്ഫോണായിരിക്കും. 7.38 മില്ലീമീറ്റർ കനവും 171 ഗ്രാം ഭാരവുമാണ് വിവോ വി 20 ഫോണിന്. കൂടാതെ വി 20 പ്രോ, വി 20 എസ്ഇ സ്മാർട്ട്ഫോണുകളും കമ്പനി ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
രാജ്യത്തെ വി20 മോഡൽ ലോഞ്ച് ചെയ്യുന്നതിനെക്കുറിച്ച്കമ്പനി കൂടുതൽ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, സ്മാർട്ട്ഫോണിനെക്കുറിച്ച് വിവോയുടെ ഗ്ലോബൽ വെബ്സൈറ്റിൽ വിശദാംശങ്ങൾ നൽകിയിട്ടുണ്ട്.
Vivo V20 specifications
2400 × 1080 പിക്സൽ റെസല്യൂഷനോടുകൂടിയ 6.44 ഇഞ്ച് അമോലെഡ് ഡൾ എച്ച്ഡി + ഡിസ്പ്ലേയാണ് വിവോ വി 20ന്. അഡ്രിനോ 618 ജിപിയു, ക്വാൽകോം സ്നാപ്ഡ്രാഗൺ 720 ജി പ്രോസർ, 8 ജിബി റാം,എസ്ഡി കാർഡ് വഴി വിപുലീകരിക്കാവുന്ന128 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിവ ഈ ഫോണിനുണ്ട്.
Read More: Poco X3 review, Features, Spec, Price: പോക്കോ എക്സ് 3- ഏറ്റവും മികച്ച പോക്കോ ഫോൺ
കമ്പനിയുടെ സ്വന്തം ഫൺടച്ച് ഒഎസ് 11 സ്കിന്നോട് കൂടി ആൻഡ്രോയ്ഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോൺ പ്രവർത്തിപ്പിക്കുക.
ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഫെയ്സ് അൺലോക്കും ഫോണിലുണ്ട്. 33വാട്ട് ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 4,000 എംഎഎച്ച് ബാറ്ററിയാണ് വിവോ വി 20ൽ.
എഫ് / 1.89 അപ്പേർച്ചറുള്ള 64 എംപി പ്രൈമറി സെൻസർ, എഫ് / 2.2 അപ്പേർച്ചറുള്ള 8 എംപി അൾട്രാ വൈഡ് ആംഗിൾ സെൻസർ, എഫ് / 2.4 അപ്പർച്ചർ ഉള്ള 2 എംപി മോണോക്രോം സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് പിറകിൽ മുൻവശത്ത് വാട്ടർഡ്രോപ്പ് സെൽഫി ക്യാമറയാണ്. 44 എംപി സെൻസറാണ് സെൽഫി ക്യാമറയ്ക്ക്.
സൂപ്പർ നൈറ്റ് മോഡ്, ട്രൈപോഡ് നൈറ്റ് മോഡ്, മോഷൻ ഓട്ടോഫോക്കസ്, ഐ ഓട്ടോഫോക്കസ്, ഒബ്ജക്റ്റ് ഓട്ടോഫോക്കസ്, സൂപ്പർ വൈഡ് ആംഗിൾ നൈറ്റ് മോഡ്, അൾട്രാ സ്റ്റേബിൾ വീഡിയോ, ആർട്ട് പോർട്രെയിറ്റ് വീഡിയോ, സൂപ്പർ മാക്രോ, ബോക്കെ പോർട്രെയിറ്റ്, മൾട്ടി-സ്റ്റൈൽ പോർട്രെയിറ്റ് എന്നിവയ്ക്കുള്ള പിന്തുണ ക്യാമറയിലുണ്ട്.
Read More: Vivo V20 coming to India on October 13: Everything we know so far
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook