വിവോ 32 എംപി പോപ്അപ് സെൽഫി ക്യാമറയോടു കൂടിയ വിവോ വി 15 സ്മാർട്ഫോൺ ഇന്ത്യയിൽ പുറത്തിറക്കി. 23,990 രൂപയാണ് ഫോണിന്റെ വില. മുന്നിൽ 32 എംപി പോപ്അപ് ക്യാമറയും പിന്നിൽ ട്രിപ്പിൾ ക്യാമറയുമാണ് ഫോണിനുളളത്. മാർച്ച് 25 മുതൽ ഫോൺ ബുക്ക് ചെയ്യാം. ഏപ്രിൽ ഒന്നു മുതലായിരിക്കും ഫോണിന്റെ വിൽപന.

ഇന്ത്യയിൽ പുറത്തിറക്കുന്നതിനു മുൻപ് ആ മാസമാദ്യം തായ്‌ലൻഡിലെയും മലേഷ്യയിലെയും വിപണികളിൽ ഫോൺ വിൽപനയ്ക്ക് എത്തിച്ചിരുന്നു. ഇന്ത്യയിൽ ഇ സ്റ്റോറുകൾ വഴിയും ആമസോൺ ഇന്ത്യ, ഫ്ലിപ്കാർട്ട്, പേടിഎം മാൾ, ടാറ്റ CLiQ എന്നിവ വഴിയും ഫോൺ വാങ്ങാം.

Read: വിവോ വൈ 91 വില കുറഞ്ഞു, 9,990 രൂപയ്ക്ക് വാങ്ങാം

ലോഞ്ച് ഓഫറിനു പുറമേ 18 മാസം വരെ നോ കോസ്റ്റ് ഇഎംഐ സൗകര്യവും ഉപഭോക്താക്കൾക്ക് ലഭിക്കും. പഴയ സ്മാർട്ഫോണുകൾ എക്സ്ചേഞ്ച് ചെയ്യുന്നതിലൂടെ 2000 രൂപ എക്സ്ചേഞ്ച് വാല്യൂ ലഭിക്കും. പഴയ വിവോ ഫോണുകൾ എക്ചേഞ്ച് ചെയ്യുന്നവർക്ക് 3000 രൂപയാണ് ലഭിക്കുക. എസ്ബിഐയുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 5 ശതമാനം ക്യാഷ്ബാക്കും ലഭിക്കും.

Read: വിവോ വി 15 പ്രോ ഇന്ത്യയിൽ അവതരിപ്പിച്ചു, വില 28,990 രൂപ

വിവോ വി 15 ന്റേത് 6.53 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് അൾട്രാ ഫുൾവ്യൂ ഡിസ്‌പ്ലേയാണ്. 2.1GHz ഒക്ട കോർ മാഡിയടെക് ഹീലിയോ പി70 പ്രൊസസറാണ്. 6 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുണ്ട്. 256 ജിബി വരെ നീട്ടാവുന്ന മൈക്രോ എസ്ജി കാർട് സ്ലോട്ടുമുണ്ട്. 4000 എംഎഎച്ച് ആണ് ബാറ്ററി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook