Vivo V15 Pro Launch Today, Expected Price and Specifications: വിവോയുടെ പുതിയ സ്മാർട്ഫോണായ വി 15 പ്രോ ഇന്ത്യയിൽ പുറത്തിറക്കി. 32 എംപി പോപ്അപ് സെൽഫി ക്യാമറയുളള കമ്പനിയുടെ ഏറ്റവും പുതിയ സ്മാർട്ഫോണാണിത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുളള ഫോണിന്റെ വില 28,990 രൂപയാണ്. ഫ്ലിപ്കാർട്ട് വഴി മാത്രമാണ് ഫോണിന്റെ വിൽപന. മാർച്ച് 6 മുതലാണ് ഫോണിന്റെ വിൽപന തുടങ്ങുക. പ്രീ ബുക്കിങ് ഇന്നു മുതൽ തുടങ്ങിയിട്ടുണ്ട്. ടോപസ് ബ്ലൂ, റൂബി റെഡ് നിറങ്ങളിലാണ് ഫോൺ ലഭിക്കുക.

ഇന്ത്യയിൽ പോപ്അപ് സെൽഫി ക്യാമറയുമായി എത്തുന്ന വിവോവയുടെ രണ്ടാമത്തെ ഫോണാണ് വി 15 പ്രോ. 6.39 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് അമോൾസ് ഡിസ്‌പ്ലേയാണുളളത്. സ്നാപ്ഡ്രാഗൺ 675 പ്രൊസസറിനൊപ്പം 6 ജിബി റാം ഫോണിന് കരുത്തേകുന്നു. 128 ജിബിയാണ് ഇന്റേണൽ മെമ്മറി. മൈക്രോ എസ്ഡി കാർഡ് മുഖേന 256 ജിബി വരെ ഇത് കൂട്ടാം.

മുൻവശത്ത് 32 എംപി പോപ്അപ് സെൽഫി ക്യാമറയാണുളളത്. പുറകിൽ 48 എംപി, 8 എംപി, 5 എംപിയുളള ട്രിപ്പിൾ ക്യാമറയാണ് ഉളളത്. 0.37 സെക്കന്റുകൾക്കുളളിൽ അൺലോക്ക് ചെയ്യാവുന്ന ഇൻ ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഫോണിനുണ്ട്. ഫാസ്റ്റ് ചാർജിങ് ടെക്നോളജിയിലുളള 3,700 എംഎഎച്ച് ആണ് ബാറ്ററി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ