വിവോ വി 15 സ്മാർട്ഫോണിന്റെ 32 എംപി പോപ്അപ് സെൽഫി ക്യാമറ കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യയിൽ പുറത്തിറക്കിയത്. 23,990 രൂപയായിരുന്നു ഫോണിന്റെ വില. ഫോണിന്റെ പ്രീ ബുക്കിങ് വിവോയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ആമസോൺ, പ്ലിപ്കാർട്ട് എന്നിവ വഴിയും ഇന്നു തുടങ്ങും.

Read: വിവോ വി15 ന്റെ പുതിയ മോഡൽ ഇന്ത്യയിൽ പുറത്തിറക്കി

പേടിഎം മാൾ, ടാറ്റ ക്ലിക്യു, വിവോ ഓഫ്‌ലൈൻ സ്റ്റോർ എന്നിവ വഴിയും ഫോൺ ലഭിക്കും. ഫ്രോസൺ ബ്ലാക്ക്, ഗ്ലാമർ റെഡ് എന്നീ നിറങ്ങളിലാണ് ഫോൺ ലഭിക്കുക. റോയൽ ബ്ലൂ നിലവിൽ ലഭ്യമല്ല. ഫ്ലിപ്കാർട്ട് വഴി ആക്സിസ് ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുളള ഇഎംഐയ്ക്ക് 5 ശതമാനം ഡിസ്കൗണ്ടുണ്ട്. എസ്ബിഐ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 5 ശതമാനം ക്യാഷ്ബാക്കുണ്ട്.

ലോഞ്ച് ഓഫറിനു പുറമേ എക്സ്‌ചേഞ്ച് ഓഫറുമുണ്ട്. 12 മാസം നോ കോസ്റ്റ് ഇഎംഐ സൗകര്യവുമുണ്ട്. പഴയ സ്മാർട്ഫോണുകൾ എക്സ്ചേഞ്ച് ചെയ്യുന്നതിലൂടെ 2000 രൂപ എക്സ്ചേഞ്ച് വാല്യൂ ലഭിക്കും. പഴയ വിവോ ഫോണുകൾ എക്ചേഞ്ച് ചെയ്യുന്നവർക്ക് 3000 രൂപയാണ് ലഭിക്കുക.

Read: വിവോ വി 15 പ്രോ ഇന്ത്യയിൽ അവതരിപ്പിച്ചു, വില 28,990 രൂപ

വിവോ വി 15 ന്റേത് 6.53 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് അൾട്രാ ഫുൾവ്യൂ ഡിസ്‌പ്ലേയാണ്. 2.1GHz ഒക്ട കോർ മാഡിയടെക് ഹീലിയോ പി70 പ്രൊസസറാണ്. 6 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുണ്ട്. 256 ജിബി വരെ നീട്ടാവുന്ന മൈക്രോ എസ്ജി കാർട് സ്ലോട്ടുമുണ്ട്. 4000 എംഎഎച്ച് ആണ് ബാറ്ററി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook