വിവോ വി 15 വിൽപന ഇന്നു മുതൽ; വിലയും ഓഫറുകളും അറിയാം

വിവോ വി 15 വിൽപനയോടനുബന്ധിച്ച് ഏതാനും ഓഫറുകളുമുണ്ട്

vivo v15, വിവോ വി15, vivo v15 price, vivo v15 features, vivo v15 specs, വിവോ ഓഫർ, vivo v15 specifications, vivo v15 32mp selfie camera, vivo v15 popup selfie camera, vivo v15 32mp popup selfie, vivo v15 offers, vivo v15 launch offers, vivo v15 sale, ie malayalam, ഐഇ മലയാളം

വിവോ വി 15 സ്മാർട്ഫോണിന്റെ വിൽപന ഇന്നു തുടങ്ങും. ആമോസൺ, ഫ്ലിപ്കാർട്ട്, വിവോയുടെ ഔദ്യോഗിക ഓൺലൈൻ സ്റ്റോറുകൾ, പേടിഎം മാൾ, ഓഫ്‌ലൈൻ റീട്ടെയ്‌ലുകൾ എന്നിവ വഴിയാണ് ഫോണിന്റെ വിൽപന. വിവോ വി 15 ഫോണിന്റെ ഇന്ത്യയിലെ വില 23,990 രൂപയാണ്. ഫ്രോസൺ ബ്ലാക്ക്, റോയൽ ബ്ലൂ, ഗ്ലാമർ റെഡ് എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാകും.

വിവോ വി 15 വിൽപനയോടനുബന്ധിച്ച് ഏതാനും ഓഫറുകളുമുണ്ട്. എസ്ബിഐയുടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 5 ശതമാനം ക്യാഷ്ബാക്ക്, നോ കോസ്റ്റ് ഇഎംഐ സൗകര്യം, 2,000 രൂപയുടെ എക്സ്‌ചേഞ്ച് വാല്യൂ, റിലയൻസ് ജിയോ നൽകുന്ന 10,000 രൂപവരെയുളള ഓഫർ, വൺ ടൈം സ്ക്രീൻ റീപ്ലേയ്മെന്റ് എന്നിവയാണ് ഓഫറുകൾ.

Read: വിവോ വി15 ന്റെ പുതിയ മോഡൽ ഇന്ത്യയിൽ പുറത്തിറക്കി

വിവോ വി 15 ന്റേത് 6.53 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് അൾട്രാ ഫുൾവ്യൂ ഡിസ്‌പ്ലേയാണ്. 2.1GHz ഒക്ട കോർ മാഡിയടെക് ഹീലിയോ പി70 പ്രൊസസറാണ്. 6 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുണ്ട്. 256 ജിബി വരെ നീട്ടാവുന്ന മൈക്രോ എസ്ജി കാർട് സ്ലോട്ടുമുണ്ട്. 4000 എംഎഎച്ച് ആണ് ബാറ്ററി.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Vivo v15 goes on sale in india today

Next Story
ഫ്ലി‌പ്‌കാർട്ട് ക്വാൽകം സ്നാപ്ഡ്രാഗൺ ഡേയ്‌സ് സെയിൽ; സ്‌മാർട്‌ഫോണുകൾക്ക് വിലക്കിഴിവ്Flipkart Qualcomm Snapdragon Days Sale, ഫ്ലി‌പ്‌കാർട്ട് ക്വാൽകം സ്നാപ്ഡ്രാഗൺ ഡേയ്‌സ് സെയിൽ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com