മുംബൈ: വിവോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണായ വിവൊ ടിവണ്‍ 5ജി വിപണിയിലെത്തിയിരിക്കുകയാണ്. ടി സീരിസില്‍ ഇന്ത്യന്‍ വിപണിയിലെത്തുന്ന ആദ്യ ഫോണാണിത്. രണ്ട് വേരിയന്റുകളിലായാണ് ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. വിവൊ ടിവണ്‍ 5ജിയുടെ സവിശേഷതകളും വിലയും വിശദാംശങ്ങളും വായിക്കാം.
വിവൊ ടി വണ്‍ 5ജി സവിശേഷതകള്‍
സ്നാപ്ഡ്രാഗണ്‍ 695 5ജിയ്ക്കൊപ്പം ആറ് എന്‍എം ചിപ്സെറ്റിലാണ് ഫോണിന്റെ പ്രവര്‍ത്തനം. വളരെ ആകര്‍ഷകമായ ഡിസൈനാണ് കമ്പനി നല്‍കിയിരിക്കുന്നത്. 8.25 മില്ലി മീറ്ററില്‍ സ്ലിം ഡിസൈനാണ് വരുന്നത്. 120 ഹേര്‍ട്സാണ് റിഫ്രഷ് റേറ്റ്, ടച്ച് സാമ്പ്ലിങ് റേറ്റ് 240 ഹേര്‍ട്സാണ്.
6.58 ഇഞ്ച് ഫുള്‍ എച്ച്ഡിയാണ് ഡിസ്പ്ലെ. 5000 എംഎഎച്ച് ബാറ്ററിക്ക് 18 വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുമുണ്ട്. പവര്‍ ബാങ്കായും ഫോണ്‍ ഉപയോഗിക്കാന്‍ സാധിക്കും. മൂന്ന് വേരിയന്റുകളിലാണ് ഫോണ്‍ വിപണിയിലെത്തിയിരിക്കുന്നത്.
വേരിയന്റുകളും വിലയും
നാല് ജിബി റാം, 128 ജിബി ഇന്റേണല്‍ മെമ്മറി – 15,990 രൂപ
ആറ് ജിബി റാം, 128 ജിബി ഇന്റേണല്‍ മെമ്മറി – 16,990 രൂപ
എട്ട് ജിബി റാം, 128 ജിബി ഇന്റേണല്‍ മെമ്മറി – 19,990 രൂപ
ക്യാമറ സവിശേഷതകള്‍
50 മെഗാ പിക്സലാണ് (എംപി) വിവൊ ടി വണ്‍ 5ജിയുടെ പ്രധാന ക്യാമറ. രണ്ട് എംപി സൂപ്പര്‍ മാക്രൊ ക്യാമറയും, രണ്ട് എംപി സെക്കന്‍ഡറി ക്യാമറയും ഒപ്പമുണ്ട്. സൂപ്പര്‍ നൈറ്റ് മോഡ്, മള്‍ട്ടി സ്റ്റൈല്‍ പോട്രൈറ്റ്, റിയര്‍ ക്യാമറ ഐ ഓട്ടോഫോക്കസ് എന്നിവയും ക്യാമറയുടെ പ്രത്യേകതകളാണ്. 16 എംപിയാണ് സെല്‍ഫി ക്യാമറ.
സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്‌കാനറും എഐ ഫെയ്‌സ് അൺലോക്ക് പിന്തുണയുമായാണ് സ്മാർട്ട്‌ഫോൺ വരുന്നത്. 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും യുഎസ്ബി ടൈപ്പ്-സി പോർട്ടും ഇതിലുണ്ട്. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള ഫൺ ടച്ച് ഒഎസ് 12 ഔട്ട് ഓഫ് ദി ബോക്‌സിലാണ് ഫോൺ പ്രവർത്തിക്കുന്നത്. സ്റ്റാർലൈറ്റ് ബ്ലാക്ക്, റെയിൻബോ ഫാന്റസി എന്നീ രണ്ട് നിറങ്ങളിൽ ഫോൺ ലഭ്യമാണ്.
Also Read: ഓപ്പോ റെനോ 7, റെനോ 7 പ്രോ 5ജി ഫോണുകൾ വിപണിയിൽ; വിലയും സവിശേഷതകളും അറിയാം