വിവോ എസ് 1പുറത്തിറങ്ങി; മുന്നിൽ പോപ് അപ് സെൽഫി ക്യാമറ, പുറകിൽ ട്രിപ്പിൾ ക്യാമറ

ഏപ്രിൽ ഒന്നിന് പ്രീ ബുക്കിങ് തുടങ്ങും. ഏപ്രിൽ 3 മുതലാണ് വിൽപന തുടങ്ങുക

Vivo, വിവോ, Vivo S1, വിവോ എസ്1, ie malayalam, ഐഇ മലയാളം

വിവോയുടെ എസ് ലൈനപ്പ് സ്മാർട്ഫോണായ വിവോ എസ് 1 പുറത്തിറങ്ങി. 2,290 യുവാൻ (24,500 രൂപ) ആണ് ഫോണിന്റെ വില. ബ്ലൂ, പീച്ച് പിങ്ക് എന്നീ രണ്ടു നിറങ്ങളിലാണ് ഫോൺ ലഭിക്കുക. 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുളള ഒറ്റ വേരിയന്റ് മാത്രമാണ് ഫോണിനുളളത്. ഏപ്രിൽ ഒന്നിന് പ്രീ ബുക്കിങ് തുടങ്ങും. ഏപ്രിൽ 3 മുതലാണ് വിൽപന തുടങ്ങുക.

ഹീലിയോ P70 പ്രൊസസർ, ട്രിപ്പിൽ ക്യാമറ, പോപ് അപ് സെൽഫി ക്യാമറ, ഫുൾ എച്ച്ഡി + ഡിസ്‌പ്ലേ, 6 ജിബി റാം, ഫിംഗർപ്രിന്റ് സെൻസർ എന്നിവയാണ് ഫോണിന്റെ സവിശേഷതകൾ. 6.53 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേയാണ് (2340×1080 പിക്സൽസ്) ഫോണിന്റേത്. മീഡിയടെക് ഹീലിയോ P70 പ്രൊസസറാണ് ഫോണിന് കരുത്തേകുന്നത്. 6 ജിബിയാണ് റാം. 128 ഇന്റേണൽ സ്റ്റോറേജുണ്ട്. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് മുഖേന 256 ജിബി വരെ കൂട്ടാം.

Read: വിവോ വി15 ന്റെ പുതിയ മോഡൽ ഇന്ത്യയിൽ പുറത്തിറക്കി

ആന്‍ഡ്രോയ്ഡ് 9.0 പൈ ഓപ്പറേറ്റിങ് സിസ്റ്റം അടിസ്ഥാനമാക്കിയ ഫണ്‍ടച്ച് 9 ഒസിലാണ് പ്രവര്‍ത്തിക്കുന്നത്. 3,940 എംഎഎച്ച് ആണ് ബാറ്ററി. പുറകിലാണ് ഫിംഗർപ്രിന്റ് സെൻസർ. വിവോ എസ് 1 ന് പുറകിൽ ട്രിപ്പിൾ ക്യാമറയാണ്. മുന്നിൽ സെൽഫിക്കായി 25 എംപിയുടെ പോപ് അപ് സെൻസറാണ്.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Vivo s1 with pop up selfie camera launched

Next Story
ആമസോൺ ഫാബ് ഫോൺസ് ഫെസ്റ്റ്: ഷവോമി, റിയൽമി, ഓണർ ഫോണുകൾക്ക് വിലക്കിഴിവ്amazon fab phone fest, ആമസോൺ ഫാബ് ഫോൺസ് ഫെസ്റ്റ്, amazon fab phone fest sale, amazon fab phone fest sale offer, amazon fab phone fest sale offer 2019, amazon fab phone fest sale date, ഷവോമി, amazon sale amazon sale offer, റിയൽമി, amazon offers, amazon phone sale, amazon phone sale 2019, realme u1, honor play, ഓണർ, oppo f9 pro, lg v40 thinq, redmi note 5 pro, oneplus 6t, mi a2, vivo v15 pro, amazon offers on phones, amazon sale discounts, amazon phone sale, amazon phone sale offers, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com