വിവോയുടെ യു സീരീസ് സ്മാർട്ഫോണായ വിവോ യു10 ഇന്ത്യയിൽ പുറത്തിറക്കി. 8,990 രൂപയാണ് ഫോണിന്റെ തുടക്ക വില. സെപ്റ്റംബർ 26 മുതൽ ആമസോൺ വഴിയും വിവോ ഇന്ത്യ വെബ്സൈറ്റ് വഴിയും ഫോൺ വിൽപനയ്ക്കെത്തും.
Vivo U10 Price: വിവോ യു10 വില
ഫോണിന്റെ 3ജിബി+32ജിബി മോഡലിന് 8,990 രൂപയും 3ജിബി+64ജിബി മോഡലിന് 9,990 രൂപയും 4ജിബി+64ജിബി മോഡലിന് 10,990 രൂപയുമാണ് വില. ലോഞ്ചിനോട് അനുബന്ധിച്ച് ചില ഓഫറുകളുമുണ്ട്. എസ്ബിഐ കാർഡ് ഉപഭോക്താക്കൾക്ക് 10 ശതമാനം ഡിസ്കൗണ്ടുണ്ട്. ജിയോ ക്യാഷ്ബാക്ക് വൗച്ചറുകളും ലഭിക്കും.
Vivo U10 specifications: വിവോ യു10 സ്പെസിഫിക്കേഷൻസ്
വിവോ യു10 ന് 6.35 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേയാണ്. ടോപ്പിഷ വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ചുണ്ട്. ഫോണിന് പിന്നിൽ 2.5D വളഞ്ഞ ഗ്ലാസും പിന്നിൽ ഫിംഗർപ്രിന്റ് സെൻസറുമുണ്ട്. ക്വാൽകം സ്നാപ്ഡ്രാഗൺ 665 പ്രൊസസറാണ് ഫോണിന്റേത്. 4 ജിബിയാണ് റാം. 5,000 എംഎഎച്ചാണ് ബാറ്ററി. ഏഴു മണിക്കൂർ ഗെയിം കളിക്കാനും 12 മണിക്കൂർ യുട്യൂബ് കാണാനുളള കപ്പാസിറ്റി ബാറ്ററിക്കുണ്ടെന്നാണ് വിവോയുടെ അവകാശ വാദം. പുറകിൽ ട്രിപ്പിൾ ക്യാമറയാണ് ഫോണിനുളളത്. മുൻക്യാമറ എട്ടു മെഗാപിക്സൽ സെൻസറാണ്.
Read Also: സ്മാർട്ഫോണുകൾക്ക് കിടിലൻ ഓഫറുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ
വി സീരീസിലെ ഏറ്റവും പുതിയ മോഡലായ വി 17 പ്രോ കഴിഞ്ഞ ദിവസം കമ്പനി അവതരിപ്പിച്ചിരുന്നു. 32 എംപി ഡ്യുവല്‍ പോപ് അപ്പ് സെല്‍ഫി ക്യാമറയാണ് ഫോണിന്റെ സവിശേഷത. ഗ്ലാസിയര്‍ ഐസ്, മിഡ് നൈറ്റ് ഓഷ്യന്‍ എന്നീ രണ്ട് നിറങ്ങളില്‍ ഫോൺ ലഭ്യമാണ്. 8ജിബി റാമും 128ജിബി റോമുമുളള ഫോണിന്റെ വില 29,990 രൂപ.
വി 17പ്രോയിലുളളത് 6.44 ഇഞ്ച് ഫുള്‍ വ്യൂ സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ്. 675 എഐഇ ക്വാൽകം സ്‌നാപ് ഡ്രാഗണ്‍ പ്രൊസസര്‍, 8 ജിബി റാം, 128 ജിബി റോം എന്നിവയാണ് ഫോണിന്റെ കരുത്ത്. 4100 എംഎഎച്ചാണ് ബാറ്ററി.