Vijay Sales Mega Republic Day Sale:റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റ്ഫോമുകളില്‍ വമ്പന്‍ ഓഫറുകളാണ് നിലവിലുള്ളത്. വിജയ് സെയില്‍സില്‍ മെഗാ റിപ്പബ്ലിക്ക് ഡെ സെയില്‍ നടക്കുകയാണ്. 65 ശതമാനം വരെ കിഴിവാണ് നല്‍കുന്നത്. സ്മാര്‍ട്ട്ഫോണുകള്‍, ടാബ്ലെറ്റുകള്‍, ലാപ്ടോപ്പുകള്‍ എന്നിവയ്ക്കാണ് ഓഫറുകളുള്ളത്.
സാംസങ് ഗ്യാലക്സി ടാബ് എ7 ലൈറ്റ്
8.7 ഇഞ്ച് സ്ക്രീനില്‍ വരുന്ന ബഡ്ജറ്റ് ടാ്ബ്ലറ്റാണ് സാംസങ് ഗ്യാലക്സി എ7 ലൈറ്റ്. ടിഎഫ്ടി എല്‍സിഡി സ്ക്രീനും മീഡിയടെക് ഹീലിയൊ പി22 ചിപ്സെറ്റുമാണ് വരുന്നത്. വണ്‍ യുഐ 4.1 ആന്‍ഡ്രോയിഡ് 11 ഓട്ട് ഓഫ് ദി ബോക്സിലാണ് ഫോണിന്റെ പ്രവര്‍ത്തനം. പ്രധാന ക്യാമറ എട്ട് മെഗാ പിക്സലാണ്, സെല്‍ഫി ക്യാമറ രണ്ടും. 5,100 എംഎഎച്ചാണ് ബാറ്ററി.15 വാട്ട് ചാര്‍ജിങ് പിന്തുണയുമുണ്ട്. മൂന്ന് ജിബി റാമും 32 ജിബി ഇന്റേണല്‍ സ്റ്റോറേജുമാണ് മറ്റൊരു സവിശേഷത. 9,999 രൂപയ്ക്ക് ടാബ്ലറ്റ് സ്വന്തമാക്കാം.
സാംസങ് ഗ്യാലക്സി ബഡ്സ് 2
നല്ല ഗുണമേന്മയുള്ള വയര്‍ലെസ് ഇയര്‍ബഡ്സാണ് നിങ്ങള്‍ നോക്കുന്നതെങ്കില്‍ സാംസങ് ഗ്യാലക്സി ബഡ്സ് 2 നിങ്ങള്‍ക്ക് അനുയോജ്യമായ ഒന്നായിരിക്കും. വിപണിയില്‍ ലഭ്യമായ ഭാരം കുറഞ്ഞ ഹെഡ്സെറ്റുകളില്‍ ഒന്നാണിത്. അഞ്ച് മണിക്കൂര്‍ തുടര്‍ച്ചയായി ഉപയോഗിക്കാന്‍ കഴിയും. ആക്ടീവ് നോയിസ് ക്യാന്‍സലേഷന്‍ സവിശേഷതയുമുണ്ട്. ഫോണിലും വാച്ചിലും കണക്ട് ചെയ്ത് ഉപയോഗിക്കാനും സാധിക്കും. 5,999 രൂപയാണ് വില.
വണ്‍ പ്ലസ് 10 ആര്‍
6.7 ഇഞ്ച് അമൊഎല്‍ഇഡി സ്ക്രീനാണ് വണ്‍ പ്ലസ് 10 ആറില്‍ വരുന്നത്. 120 ഹേര്‍ട്ട്സാണ് റിഫ്രഷ് റേറ്റ്. മീഡിയടെക് ഡൈമെന്‍സിറ്റി 8100-മാക്സ് ചിപ്സെറ്റിലാണ് ഫോണിന്റെ പ്രവര്‍ത്തനം. ട്രിപ്പിള്‍ ക്യാമറയാണ് ഫോണിന്റെ മറ്റൊരു സവിശേഷത. 50 മെഗാ പിക്സലാണ് പ്രധാന ക്യാമറ. എട്ട് എംപി അള്‍ട്രാ വൈഡ് ലെന്‍സും രണ്ട് എംപി മാക്രൊ സെന്‍സറുമുണ്ട്. 16 എംപിയാണ് സെല്‍ഫി ക്യാമറ. 80 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയോടെ 5000 എംഎഎച്ചാണ് ബാറ്ററി. എട്ട് ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജും വരുന്നു. 32,999 രൂപയാണ് വില.