/indian-express-malayalam/media/media_files/uploads/2023/06/ie-iPhone-14-1.jpg)
Iphone 14
സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്സൈറ്റുകളില്‍ ഓഫറുകളുടെ പെരുമഴയാണ്. പ്രധാനമായും ഗാഡ്ജെറ്റുകള്‍ക്കാണ് ഓഫറുകള്‍. ഐഫോണ്‍, ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവയെല്ലാം ഇവയില്‍ ഉള്‍പ്പെടുന്നു. ഫ്ലിപ്കാര്‍ട്ടിലും വിജയ് സെയില്‍സിലും ഓഫറുകളുള്ള ഗാഡ്ജെറ്റുകള്‍ പരിശോധിക്കാം.
ഐഫോണ്‍ 14 - 69,900 രൂപ (വിജയ് സെയില്‍സ്)
128 ജിബി സ്റ്റോറേജ് വരുന്ന ഐഫോണ്‍ 14-ന് 69,000 രൂപയാണ് വില. ഇതിന് പുറമെ എച്ച് ഡി എഫ് സി കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 4,000 രൂപയുടെ ഓഫറും ലഭിക്കും. കൂടാതെ പഴയ സ്മാര്‍ട്ട്ഫോണ്‍ എക്സേഞ്ച് ചെയ്യുകയാണെങ്കില്‍ 15,000 രൂപയും 8,000 രൂപയുടെ ക്രെഡിറ്റും ലഭിക്കും. ഇതോടെ ഐഫോണ്‍ 14 ന്റെ വില 42,900 ആയി കുറയുകയും ചെയ്യും.
ആപ്പിള്‍ ഐപാഡ് (ഒന്‍പതാം ജനറേഷന്‍) - 27,990 രൂപ (വിജയ് സെയില്‍സ്)
27,990 രൂപ മാത്രമാണ് ആപ്പിള്‍ ഐപാഡിന്റെ (ഒന്‍പതാം ജനറേഷന്‍) വില. 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക് വരുന്ന ഐപാഡില്‍ ലൈറ്റനിങ് പോര്‍ട്ടുമുണ്ട്. 64 ജിബിയാണ് ഇന്റേണല്‍ സ്റ്റോറേജ്. ഫസ്റ്റ് ജെനറേഷന്‍ ആപ്പിള്‍ പെന്‍സിലും ഉപയോഗിക്കാനാകും.
മോട്ടൊറോള ജി 14 - 9,999 രൂപ (ഫ്ലിപ്കാര്‍ട്ട്)
നാല് ജിബി റാമും 128 ജിബി സ്റ്റോറേജും വരുന്ന മോട്ടൊറോള ജി 14 കേവലം 9,999 രൂപയ്ക്കാണ് ഫ്ലിപ്കാര്‍ട്ട് നല്‍കുന്നത്. 50 മെഗാ പിക്സലാണ് (എംപി) ഫോണിന്റെ പ്രധാന ക്യാമറ. എട്ട് എംപി സെല്‍ഫി ക്യാമറയും വരുന്നു. 10,000 രൂപയില്‍ താഴെ വരുന്ന ഫോണുകളില്‍ മികച്ച സവിശേഷകള്‍ സമ്മാനിക്കുന്ന ഒന്നാണ് മോട്ടൊറോള ജി 14.
ഗൂഗിള്‍ പിക്സല്‍ 6 എ - 26,999 രൂപ (ഫ്ലിപ്കാര്‍ട്ട്)
26,999 രൂപയാണ് ഓഫറിന് ശേഷം ഗൂഗിള്‍ പിക്സല്‍ 6 എ നല്‍കുന്ന വില. ഇ സിം, ഐപി 67 എന്നീ സവിശേഷതകളും ഗൂഗിള്‍ നല്‍കുന്നു. ആന്‍ഡ്രോയിഡ് 14 അപ്ഡേറ്റ് ആദ്യം ലഭിക്കുന്ന ചുരുക്കം ചില ഫോണുകളില്‍ ഒന്നായിരിക്കും പിക്സല്‍ 6 എ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.