scorecardresearch

COVID-19 vaccine slot via Vi app: ഇനി 'വി ആപ്പി'ലൂടെയും വാക്സിൻ സ്ലോട്ട് ബുക്ക് ചെയ്യാം; എങ്ങനെയെന്ന് നോക്കാം

കോവിനെ 'വി' ആപ്പുമായി ബന്ധിപ്പിച്ചാണ് ഉപയോക്താക്കൾക്ക് വാക്സിൻ ബുക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്

കോവിനെ 'വി' ആപ്പുമായി ബന്ധിപ്പിച്ചാണ് ഉപയോക്താക്കൾക്ക് വാക്സിൻ ബുക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്

author-image
Tech Desk
New Update
COVID-19 vaccine slot via Vi app: ഇനി 'വി ആപ്പി'ലൂടെയും വാക്സിൻ സ്ലോട്ട് ബുക്ക് ചെയ്യാം; എങ്ങനെയെന്ന് നോക്കാം

COVID-19 vaccine slot via Vi app: ഉപയോക്താക്കൾക്ക് വാക്സിൻ സ്ലോട്ട് ബുക്ക് ചെയ്യാൻ ഔദ്യോഗിക ആപ്പിൽ സംവിധാനം ഒരുക്കി 'വി' (വൊഡാഫോൺ ഐഡിയ)യും. ഇന്ത്യയുടെ വാക്സിൻ രജിസ്‌ട്രേഷൻ ആപ്പായ കോവിനെ 'വി' ആപ്പുമായി ബന്ധിപ്പിച്ചാണ് ഉപയോക്താക്കൾക്ക് വാക്സിൻ ബുക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത് എന്ന് കമ്പനി പറഞ്ഞു. ഇനി മുതൽ ഉപയോക്താക്കൾക്ക് വി ആപ്പ് വഴിയും വാക്സിൻ സ്ലോട്ടുകൾ അറിയാൻ കഴിയും എന്നാൽ അവസാനഘട്ട നടപടികൾ പൂർത്തിയാക്കേണ്ടത് കോവിൻ പ്ലാറ്റഫോമിലാണ്.

Advertisment

പ്രായം, വാക്സിന്റെ പേര് എന്നിവ ഉപയോഗിച്ച് വാക്സിൻ സ്ലോട്ടുകൾ കണ്ടുപിടിക്കാനുള്ള ഫിൽട്ടർ വി ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രീപെയ്ഡ് ഉപയോക്താക്കൾക്കും പോസ്റ്റ് പെയ്ഡ് ഉപയോക്താക്കൾക്കും ആപ്പ് വഴി സ്ലോട്ട് അറിയാൻ സാധിക്കും. ആൻഡ്രോയിഡ് ഫോണുകളിലും ഐഓഎസിലും ഈ സംവിധാനം ലഭ്യമാണ്.

How to book a vaccine slot on Vi app - വി ആപ്പ് വഴി എങ്ങനെ വാക്സിൻ ബുക്ക് ചെയ്യാം

സ്റ്റെപ് 1: നിങ്ങളുടെ സ്മാർട്ട്ഫോണിൽ വി ആപ്പ് തുറക്കുക. "ഗെറ്റ് യുവർസെൽഫ് വാക്സിനേറ്റഡ് ടുഡേ" എന്ന പോസ്റ്റർ കണ്ടുപിടിക്കുക. സ്‌ക്രീനിന്റെ താഴെ ഈ പോസ്റ്റർ കാണാൻ സാധിക്കും.

Advertisment

Step 2: പോസ്റ്റർ കണ്ടാൽ അതിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ നിങ്ങളുടെ സംസ്ഥാനവും ജില്ലയും ചോദിക്കുന്ന പേജിലേക്ക് എത്തും അവിടെ തന്നെ നിങ്ങൾക്ക് നിങ്ങളുടെ പിൻകോഡ് നൽകി അടുത്തുള്ള വാക്സിൻ സ്ലോട്ടുകൾ അറിയാം.

Read Also: How to correct errors in Covid vaccine certificate: കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്തുന്നതെങ്ങനെ?

സ്റ്റെപ് 3: ലഭ്യമായ വാക്സിൻ സ്ലോട്ടുകൾ അപ്പോൾ അതിൽ കാണിക്കും. 18-44 പ്രായം/ 45+ പ്രായം, ഡോസ് 1/ ഡോസ് 2, കോവിഷീൽഡ്‌/ കോവാക്സിൻ/ സ്പുട്നിക് വി/ പെയ്ഡ്/ ഫ്രീ എന്നിങ്ങനെയുള്ള ഫിൽട്ടറുകൾ ഉപയോഗിച്ച് നിങ്ങൾക്ക് വാക്സിൻ സ്ലോട്ട് തിരഞ്ഞെടുക്കാം.

സ്റ്റെപ് 4: ഫിൽട്ടറുകൾ തിരഞ്ഞെടുത്ത് കഴിഞ്ഞാൽ ലഭ്യമായ വാക്സിൻ സ്ലോട്ടുകൾ നിങ്ങൾക്ക് കാണാൻ കഴിയും അതിൽ നിന്നും തുരഞ്ഞെടുക്കാം.

സ്റ്റെപ് 5: അതിൽ നിന്നും ഓപ്ഷൻ തിരഞ്ഞെടുത്ത ശേഷം "ബുക്ക് ഓൺ കോവിൻ" എന്ന ഓപ്ഷൻ തിരഞ്ഞെടുത്താൽ അവസാന കൺഫർമേഷൻ നൽകാനായി കോവിൻ പോർട്ടലിലേക്ക് പോകും. അവിടെ ബുക്കിംഗ് നടപടികൾ പൂർത്തിയാകും.

Covid Vaccine Idea Vodafone Vaccine

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: