scorecardresearch

Vi Prepaid Plan: വി യുടെ പുതിയ പ്രീപെയ്ഡ് പ്ലാൻ; എയർടെൽ, ജിയോ പ്ലാനുകളെക്കാൾ മികച്ചതോ? അറിയാം

ഒരു ദിവസം എത്ര ഡാറ്റ വേണമെങ്കിലും പരിധിയില്ലാതെ ഉപയോഗിക്കാൻ സാധിക്കും

ഒരു ദിവസം എത്ര ഡാറ്റ വേണമെങ്കിലും പരിധിയില്ലാതെ ഉപയോഗിക്കാൻ സാധിക്കും

author-image
Tech Desk
New Update
Vi Prepaid Plan: വി യുടെ പുതിയ പ്രീപെയ്ഡ് പ്ലാൻ; എയർടെൽ, ജിയോ പ്ലാനുകളെക്കാൾ മികച്ചതോ? അറിയാം

Vi launches Rs 447 prepaid recharge plan: ജിയോ നോ ലിമിറ്റ് ഡാറ്റ പ്ലാനുകൾ പുറത്തിറക്കിയതിനു പിന്നാലെ വി അവരുടെ 447 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാൻ കൊണ്ടുവന്നു. പുതിയ പ്ലാൻ പ്രകാരം വി ഉപയോക്താക്കൾക്ക് 50ജിബി ഡാറ്റ പ്രതിദിന പരിധിയില്ലാതെ ലഭിക്കും. ഒരു ദിവസം എത്ര ഡാറ്റ വേണമെങ്കിലും നിങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കും. എയർടെലും കഴിഞ്ഞ ദിവസം സമാന പ്ലാൻ കൊണ്ടുവന്നിരുന്നു. എയർടെലിന്റെ 50ജിബി പ്ലാൻ 456 രൂപയ്ക്കാണ് ലഭിക്കുക. വി യും എയർടെൽ, ജിയോ പ്ലാനുകളും തമ്മിലുള്ള വ്യത്യസം അറിയാൻ തുടർന്നു വായിക്കുക.

Advertisment

Vi launches Rs 447 prepaid recharge plan - വി യുടെ പുതിയ പ്ലാൻ

പുതിയ 447 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ വരുന്നത് എല്ലാ നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളുമായാണ്. ഈ പ്ലാനിനോടൊപ്പം ആകെ 50 ജിബി ഡാറ്റയാണ് ലഭിക്കുക. 60 ദിവസമാണ് കാലാവധി. വി മൂവീസ് ഇതിനോടൊപ്പം സൗജന്യമായി ലഭിക്കും. ഡാറ്റക്ക് പ്രതിദിന പരിധി ഉണ്ടാകില്ല.

Vi Rs 447 plan vs Jio Rs 447 prepaid recharge plan - ജിയോ പ്ലാനും - വി പ്ലാനും

റിലയൻസ് ജിയോ 477 രൂപയുടെ പ്രീപെയ്ഡ് പാക്കിൽ സമാനമായ ആനുകൂല്യങ്ങളാണ് നൽകുന്നത്. 50 ജിബി ഹൈ സ്പീഡ് ഡാറ്റ, അൺലിമിറ്റഡ് വോയിസ് കോൾ എല്ലാ നെറ്റ്വർക്കുകളിലേക്കും, പ്രതിദിനം 100 എസ്എംഎസുകൾ. 60 ദിവസത്തേക്കാണ് പ്ലാനിന്റെ കാലാവധി. ജിയോടിവി, ജിയോ സിനിമ, ജിയോ ന്യൂസ്‌, ജിയോ സെക്യൂരിറ്റി എന്നീ സേവനങ്ങൾ പ്ലാനിനൊപ്പം സൗജന്യമായി ലഭിക്കും.

Advertisment

Vi Rs 447 plan vs Airtel Rs 456 prepaid recharge plan - വി പ്ലാനും - എയർടെൽ പ്ലാനും

എയർടെൽ പ്ലാൻ 456 രൂപയ്ക്കാണ് നൽകുന്നത്. 50ജിബി ഡാറ്റക്ക് ഒപ്പം പരിധിയില്ലാത്ത വോയിസ് കോളും പ്രതിദിനം 100 മെസ്സേജുകളും ഈ പ്ലാനിൽ ലഭിക്കും. 60 ദിവസമാണ് ഇതിന്റെ കാലാവധി. പ്രതിദിന ഡാറ്റ പരിധി ഇല്ലാത്ത പ്ലാനിൽ ആവശ്യാനുസരണം ഡാറ്റ ഉപയോഗിച്ച് അടുത്ത ദിവസത്തേക്ക് കൂടി ഡാറ്റ സൂക്ഷിക്കാൻ സാധിക്കും.

Read Also: JioFiber postpaid plans: പുതിയ ജിയോഫൈബർ പ്ലാനുകൾ

ഇതിനോടൊപ്പം എയർടെൽ ഉപയോക്താക്കൾക്ക് ആമസോൺ പ്രൈം മൊബൈൽ എഡിഷൻ ട്രയൽ വേർഷനും ലഭിക്കും. എന്നാൽ ഒരു മാസം മാത്രമാണ് ഇതിന്റെ കാലാവധി. എയർടെൽ പ്ലാനിലും ചില ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. 456 രൂപയുടെ പ്ലാനിനൊപ്പം എയർടെൽ എക്സ്ട്രീം പ്രീമിയം, ഫ്രീ ഹെലോ ട്യൂൺസ്, വിങ്ക് മ്യൂസിക്, ഒരു വർഷത്തേക്ക് ഷോ അക്കാദമി, 100 രൂപയുടെ ഫാസ്റ്റ്ടാഗ് ക്യാഷ്ബാക്ക് എന്നിവയും ലഭിക്കും.

Jio Airtel

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: