2018ലെ പ്രണയദിനം ഇങ്ങടുത്തു. പ്രേമഭാജനത്തിന് എന്ത് സമ്മാനം കൊടുക്കണമെന്ന് ആലോചിച്ച് കണ്‍ഫ്യൂഷനില്‍ ഇരിക്കുകയായിരിക്കും മിക്ക പ്രണയിതാക്കളും. അത്തരക്കാര്‍ക്ക് സന്തോഷകരമായൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വാലന്റൈന്‍സ് ഡേ പ്രമാണിച്ച് ആപ്പിള്‍ ഫോണുകള്‍ വന്‍ വിലക്കുറവിലാണ് ലഭ്യമാകുന്നത്.

ഐഫോണുകള്‍ക്കും ഐപാഡുകള്‍ക്കും ഡിസ്കൗണ്ടുകളും കാഷ്ബാക്ക് ഓഫറുമാണ് എച്ച്ഡിഎഫ്സി ബാങ്ക് ലഭ്യമാക്കുന്നത്. ഔദ്യോഗിക ആപ്പിള്‍ ഡിലര്‍മാരില്‍ നിന്നും എച്ച്ഡിഎഫ്സി ബാങ്ക് കാര്‍ഡ് ഉപയോഗിച്ച് ഫോണോ ഐപാഡോ പര്‍ച്ചേസ് ചെയ്താല്‍ 10,000 രൂപ വരെയാണ് കാഷ്ബാക്ക് ഓഫര്‍ ലഭ്യമാകുന്നത്. ഇഎംഐ ട്രാന്‍സാക്ഷനില്‍ മാത്രമാണ് ഈ ഓഫര്‍ ലഭ്യമാവുക.

ഇ കൊമേഴ്സ് സ്ഥാപനങ്ങളായ ആമസോണിലോ ഫ്ലിപ്കാര്‍ട്ടിലോ ഈ ഓഫര്‍ ലഭ്യമാകില്ല. ആപ്പിളിന്റെ സ്റ്റോറുകളില്‍ പോയി നേരിട്ട് ഫോണ്‍ വാങ്ങണം. ഐപാഡ്, ഐപാഡ് മിനി 4, ഐപാഡ് പ്രോ എന്നിവയ്ക്കാണ് 10,000 രൂപ കാഷ്ബാക്ക് ലഭ്യമാകുന്നത്. കൂടാതെ ഐഫോണുകളില്‍ ഐഫോണ്‍ 6, ഐഫോണ്‍ എസ്ഇ എന്നിവയും 7,000 രൂപ കാഷ്ബാക്കിലാണ് ലഭ്യമാകുക. ഫെബ്രുവരി 14 വരെയാണ് ഓഫര്‍ ലഭ്യമാകുക.

9.7 ഇഞ്ച് വലുപ്പമുളള ഐപാഡ് വൈഫൈ 32 ജിബി മോഡല്‍ 25,000 രൂപയ്ക്കാണ് ഇപ്പോള്‍ ലഭ്യമാകുന്നത്. കാഷ്ബാക്ക് ഓഫറില്‍ 15,000 രൂപയ്ക്കാണ് ഫോണ്‍ ലഭ്യമാവുക. 22,000 രൂപ വിലയുളള ഐഫോണ്‍ എസ്ഇ 15,000 രൂപയ്ക്കാണ് ലഭ്യമാവുക. അതേപോലെ ഐഫോണ്‍ 6ന് 20,000 രൂപയാണ് വില. ആമസോണിലോ ഫ്ലിപ്കാര്‍ട്ടിലോ വാങ്ങുമ്പോള്‍ ഐഫോണ്‍ എസ്ഇക്ക് 19,999 രൂപയാണ് വില.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ