വ്യക്തിത്വ ചോരണം, ബ്ലാക്ക് മെയിലിങ്ങ്, വഞ്ചന എന്നിവയ്ക്ക് ഉപയോക്താക്കൾ ഇരയാകാൻ ഇടയാക്കുന്ന തരത്തിലുള്ള സുരക്ഷാ വീഴ്ചയാണ് സംഭവിച്ചതെന്നും ഒരു സുരക്ഷിതമല്ലാത്ത ഇലാസ്റ്റിക്ക് സെർവർ വഴിയാണ് ഇത് നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
Read More: വ്യാജ ഡേറ്റിങ് വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി ദുബായ് പൊലീസ്
ആകെ 882.1 ജിബി വലിപ്പമുള്ള വിവരങ്ങളാണ് ചോർന്നത്. ചോർന്ന വിവരങ്ങളിൽ നോട്ടിഫിക്കേഷൻ ഉള്ളടക്കങ്ങൾ, പിഐഐ ഡാറ്റ, സ്വകാര്യ സന്ദേശങ്ങൾ, ഒതന്റിക്കേഷൻ ടോക്കണുകളും ലിങ്കുകളും, ഇമെയിൽ ഉള്ളടക്കം എന്നിവ ഉൾപ്പെടുന്നു. ഓഗസ്റ്റ് 31 നാണ് ലംഘനം ആദ്യമായി കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട സേവന ദാതാക്കളെ സെപ്റ്റംബർ 3 ന് ബന്ധപ്പെടുകയും ഏതാനും മണിക്കൂറുകൾക്കുള്ളിൽ സെർവർ സുരക്ഷിതമാക്കിയതായി മെയിൽഫയർ വാർത്തകളോട് ഉടൻ പ്രതികരിക്കുകയും ചെയ്തു. ഒരു ദിവസം കഴിഞ്ഞ്, ഈ സ്വകാര്യതാ ലംഘനത്തെക്കുറിച്ച് ക്ലയന്റുകളെ അറിയിച്ചു.
തകരാറിന്റെ ഉത്തരവാദിത്തവും മെയിൽഫയർ ഏറ്റെടുത്തു. “മെയിൽഫയർ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചോർച്ചയിൽ കമ്പനികൾക്ക് ഒരു തരത്തിലും ഉത്തരവാദിത്തമില്ലെന്ന് ഉറപ്പിക്കുകയും ചെയ്തു – ഞങ്ങളുടെ ഗവേഷണവും ഇത് ശരിയാണെന്ന് സ്ഥിരീകരിച്ചു,” എന്ന് വിപിഎൻ മെന്റർ റിപ്പോർട്ടിൽ പറയുന്നു.
Read More: ഭൂമിക്ക് പുറത്തും ജീവന്റെ സാന്നിദ്ധ്യം?: നിർണായക കണ്ടെത്തലുമായി ഗവേഷകർ
വ്യക്തിപരമായി തിരിച്ചറിയാൻ കഴിയുന്ന വിവരങ്ങളിൽ (പിഐഐ) പൂർണ്ണമായ പേരുകൾ, പ്രായം, ജനനത്തീയതി, ജെൻഡർ, ഇമെയിൽ വിലാസങ്ങൾ, ലൊക്കേഷൻ, ഐപി അഡ്രസ്സ്, ഉപയോക്താക്കൾ അപ്‌ലോഡ് ചെയ്ത പ്രൊഫൈൽ ചിത്രങ്ങൾ, പ്രൊഫൈൽ ബയോ വിവരണങ്ങൾ എന്നിവ ഉൾപ്പെടുന്നു. കൂടാതെ, ഡേറ്റിംഗ് സൈറ്റുകളിലെ ഉപയോക്താക്കൾ തമ്മിലുള്ള സംഭാഷണവും ഹാക്കർമാർ ആക്സസ് ചെയ്തു.
ഓസ്‌ട്രേലിയ, ബെൽജിയം, കാനഡ, ജർമ്മനി, യുകെ, യുഎസ്എ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടെയുള്ള വൻ ലംഘനമാണ് നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള ഉപയോക്താക്കളെ ബാധിച്ച ഹാക്കിങ്ങ് നടത്തിയത്.
സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തത കാരണം അടുത്തിടെ ഏഴ് ലക്ഷത്തിലധികം റെയിൽയാത്രി ഉപയോക്താക്കളുടെ ഡാറ്റ സുരക്ഷിതമല്ലാത്ത സെർവർ വഴി ചോർന്നതായി റിപ്പോർട്ടുണ്ട്. ഡാറ്റാബേസിന്റെ വിശദാംശങ്ങളിൽ പൂർണ്ണ പേരുകൾ, ഫോൺ നമ്പറുകൾ, വിലാസങ്ങൾ, ഇമെയിൽ ഐഡികൾ, ടിക്കറ്റ് ബുക്കിംഗ് വിശദാംശങ്ങൾ, യുപിഐ ഐഡികൾ, ജിപിഎസ് സ്ഥാനം, ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് നമ്പറുകളുടെ ഭാഗിക വിവരങ്ങൾ എന്നിവ ഉൾപ്പെടുന്നു.
Read More: User data of adult dating sites from over 100 countries exposed