scorecardresearch
Latest News

സ്ക്രീന്‍ഷോട്ടിനും പൂട്ട്; വാട്ട്സ്ആപ്പില്‍ ഉടന്‍ വരാനിരിക്കുന്ന സവിശേഷതകള്‍

ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവം ലഭിക്കുന്നതിനായി നിരവധി പുതിയ സവിശേഷതകളാണ് വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്നത്

WhatsApp

നിലവിലുള്ള മെസേജിങ്ങ് പ്ലാറ്റ്ഫോമുകളില്‍ ഏറ്റവും അധികം സ്വീകാര്യതയുള്ള ആപ്ലിക്കേഷനാണ് വാട്ട്സ്ആപ്പ്. ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവം ലഭിക്കുന്നതിനായി നിരവധി പുതിയ സവിശേഷതകളാണ് വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്നത്. ചാറ്റ് ഡൈനാമിക്സ്, പുതിയ ഇമോജികള്‍, സ്വകാര്യതയ്ക്ക് മുന്‍തൂക്കം നല്‍കുന്നവയെല്ലാം സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. വാട്ട്സ്ആപ്പില്‍ ഇനി വരാനിരിക്കുന്ന അഞ്ച് പ്രധാന സവിശേഷതകള്‍ പരിശോധിക്കാം.

സ്ക്രീന്‍ഷോട്ട് ബ്ലോക്കിങ്

വാട്ട്സ്ആപ്പില്‍ സ്ക്രീന്‍ഷോട്ട് എടുക്കുന്നത് തടയാനുള്ള സവിശേഷതയാണ് നിലവില്‍ കമ്പനി പരീക്ഷിക്കുന്നത്. ബീറ്റ വേര്‍ഷനുകളില്‍ ഇതിനോടകം തന്നെ ഇത് ലഭ്യമാണ്. എല്ലാ ഉപയോക്താക്കള്‍ക്കും വൈകാതെ തന്നെ ഇത് ലഭിക്കുമെന്നാണ് സൂചനകള്‍. വ്യൂ വണ്‍സ് ആയി അയക്കുന്ന ഫോട്ടോകളുടേയും വീഡിയോകളുടേയും ഒന്നും സ്ക്രീന്‍ഷോട്ട് എടുക്കാന്‍ ഇനി സാധിക്കില്ല. സ്ക്രീന്‍ഷോട്ട് മാത്രമല്ല സ്ക്രീന്‍ റെക്കോര്‍ഡിങ്ങിനും കഴിയില്ല.

വാട്ട്സ്ആപ്പ് പ്രീമിയം

ബിസിനസ് ഉപയോക്താക്കൾക്കായി പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ മോഡല്‍ ആരംഭിക്കാനൊരുങ്ങുകയാണ് വാട്ട്‌സ്ആപ്പ്. വാട്ട്‌സ്ആപ്പ് പ്രീമിയം ബിസിനസ് ഉപയോക്താക്കൾ സേവനങ്ങള്‍ക്കായി പണം നൽകുന്നിടത്തോളം അധിക ആനുകൂല്യങ്ങൾ ലഭിക്കും. ഒരു അക്കൗണ്ടിൽ നാലിൽ കൂടുതൽ ഉപകരണങ്ങൾ ഒരുമിച്ച് ലിങ്ക് ചെയ്യാനും കഴിയും.

പുതിയ ബിസിനസ് ടൂള്‍ ടാബ്

വാട്ട്സ്ആപ്പ് ബിസിനസ് ഉപയോക്താക്കള്‍ക്ക് പ്രധാന പേജില്‍ പുതിയൊരു ടാബ് ലഭിക്കും. ക്യാമറ ടാബിന്റെ സ്ഥാനത്തായിരിക്കും ഇത് വരിക. ബിസിനസ് ടൂള്‍ ടാബെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. സെറ്റിങ്സില്‍ പോകാതെ തന്നെ ബിസിനസ് ടൂളുകള്‍ ഇത് വഴി ഉപയോഗിക്കാന്‍ സാധിക്കും.

വാട്ട്സ്ആപ്പ് ഡെസ്ക്ടോപ്പില്‍ കൂടുതല്‍ സവിശേഷത

ഇനിമുതല്‍ വാട്ട്സ്ആപ്പിന്റെ ഡെസ്ക്ടോപ് വേര്‍ഷനിലൂടെയും സ്റ്റാറ്റസുകള്‍ക്ക് റിപ്ലെ നല്‍കാന്‍ സാധിക്കും. കോണ്‍ടാക്ടില്‍ ഉള്ളവര്‍ വാട്ട്സ്ആപ്പിലിടുന്ന സ്റ്റോറികളും മറ്റും കാണാനും കഴിയും. ഇതെല്ലാം എളുപ്പത്തില്‍ ലഭിക്കുന്നതിനായി ഒരു സൈഡ് ബാറും വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്നുണ്ട്.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Upcoming whatsapp features you should know about