Latest News

സെക്കന്റ് ക്ലാസ് റെയിൽവേ ടിക്കറ്റിന് ഇനി രാജ്യത്തെവിടെയും ക്യൂ നിൽക്കേണ്ട

നാല് വർഷം മുൻപ് മുംബൈയിലായിരുന്നു യുടിഎസ് ആപ്ലിക്കേഷൻ ആദ്യമായി ഏർപ്പെടുത്തിയത്

ന്യൂഡൽഹി: രാജ്യത്തെ ഏത് റെയിൽവേ സ്റ്റേഷനിൽ നിന്നും യാത്ര ചെയ്യുന്നതിന് സെക്കന്റ് ക്ലാസ് ടിക്കറ്റ് വാങ്ങാൻ ഇനി ക്യൂ നിൽക്കേണ്ടതില്ല. ഓൺലൈനായി ടിക്കറ്റ് വാങ്ങാനുളള യുടിഎസ് മൊബൈൽ ആപ്ലിക്കേഷൻ രാജ്യത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളുമായും ബന്ധിപ്പിച്ചു. ഇതോടെ നവംബർ ഒന്ന് മുതൽ യാത്രക്കാർക്ക് സെക്കന്റ് ക്ലാസ് ടിക്കറ്റ് ഓൺലൈനായി വാങ്ങിക്കാം.

നാല് വർഷം മുൻപ് മുംബൈയിലായിരുന്നു യുടിഎസ് ആപ്ലിക്കേഷൻ ആദ്യമായി ഏർപ്പെടുത്തിയത്. പിന്നീടിത് ഡൽഹി-പാൽവാൽ, ചെന്നൈ സിറ്റി എന്നിവിടങ്ങളിൽ കൂടി ലഭ്യമാക്കി. ഇപ്പോഴിത് രാജ്യത്തെ 15 റെയിൽവേ ഡിവിഷനുകളിൽ ലഭ്യമാണ്. നോർത്ത് ഈസ്റ്റ്, വെസ്റ്റ് സെൻട്രൽ റെയിൽവേ ഡിവിഷനുകളാണ് ഇനി അവശേഷിക്കുന്നത്.

ഇപ്പോൾ 45 ലക്ഷം പേരാണ് ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത്. ദിനംപ്രതി ഏതാണ്ട് 87000 ടിക്കറ്റുകൾ ഈ ആപ്ലിക്കേഷൻ വഴി വിറ്റഴിക്കപ്പെടുന്നുണ്ട്. യാത്രക്കാർക്ക് റെയിൽവേ സ്റ്റേഷന് 30 മീറ്റർ അകലെ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും.

സെൻട്രൽ റെയിൽവേ ഇൻഫർമേഷൻ സർവ്വീസ് ആണ് ഈ ആപ്ലിക്കേഷൻ നിർമ്മിച്ചതും കൈകാര്യം ചെയ്യുന്നതും. ആൻഡ്രോയ്‌ഡ്, ഐഒഎസ്, വിന്റോസ് ഫോണുകളിൽ ഈ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ സാധിക്കും.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Unreserved railway tickets can be bought online nationwide from november

Next Story
ഫ്ലിപ്‌കാർട്ടിലും ആമസോണിലും ഉത്സവകാല ഓഫറുകൾFlipkart Dhamaka Days Sale 2018
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express